ആലപ്പുഴ: കയര്‍ കേരള 2019 ന്റെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ഇന്‍സ്‌റ്റേലേഷനുകള്‍ കലയുടേയും കയറിന്റെയും സംഗമക്കാഴ്ചയൊരുക്കുന്നു. ആലപ്പുഴ ബീച്ച്, കെഎസ്ആര്‍ടിസി-സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍, ശവക്കോട്ടപ്പാലം, ഇഎംഎസ് സ്‌റ്റേഡിയം, കൊമ്മാടി എന്നിവിടങ്ങളിലായാണ് 15 ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയിരിക്കുന്നത്.
ബീച്ച് സൈഡില്‍ ഏഴണ്ണവും ഇഎംഎസ് സ്‌റ്റേഡിയത്തില്‍ മൂന്നെണ്ണവും ബാക്കിയിടങ്ങളില്‍ ഓരോ ശില്‍പ്പങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണി തോമസാണ് കലാവിന്യാസം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. ബീച്ചില്‍ കടല്‍പ്പാലത്തിനോട് ചേര്‍ന്ന് വില്‍സണ്‍ പൂക്കായി ഒരുക്കിയ കലാവിന്യാസം തകര്‍ന്ന കപ്പലിന്റെ പുനരുപയോഗം എന്ന ആശയത്തില്‍ തീര്‍ത്തതാണ്. കപ്പല്‍ ഗതാഗതത്തിന്റെ ഗതകാല സ്മരണകള്‍ ഇരമ്പുന്ന ആലപ്പുഴ കടല്‍പ്പാലത്തെ പൂര്‍ണമായി വില്‍സണ്‍ ഉപയോഗിച്ചിരിക്കുന്നു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ആമീന്‍ ഖലീലിന്റെ ബോണ്ടേജ് സൂചിപ്പിക്കുന്നത് വഴിപിരിഞ്ഞുപോയ തെങ്ങിന്റേയും തെങ്ങില്‍ നിന്നുള്ള വിവിധ വസ്തുക്കളുടെയും പുനരുപയോഗമാണ്. വേരു മുതല്‍ തെങ്ങിന്റെ പൂക്കുല വരെയുള്ള വസ്തുക്കളുടെ പ്രാധാന്യം ഈ ശില്‍പവും കാട്ടിത്തരുന്നു. രാജന്‍ അരയല്ലൂര്‍ ഒരുക്കിയ
വിളംമ്പരം എന്ന ശില്‍പം കപ്പല്‍ വഴി കച്ചവടത്തിനെത്തിയെ വൈദേശികരെ ഓര്‍മപ്പെടുത്തുന്ന നമ്മുടെ വാണിജ്യ പാരമ്പര്യത്തിന്റെ പകര്‍ത്തിവയ്‌ക്കലാണ്.
















