പയ്യന്നൂര്‍: റോഡ് വികസനത്തിന്റെ മറവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാങ്കോല്‍ ശിവക്ഷേത്രത്തിന്റെ മതില്‍ പൊളിച്ചു. കാങ്കോല്‍-ചീമേനി റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെ നൂറ് മീറ്ററിലധികം നീളത്തിലുള്ള ക്ഷേത്രമതില്‍ റോഡ് കോണ്‍ട്രാക്ടര്‍ പൊളിച്ചുമാറ്റിയത്.
ക്ഷേത്ര മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് കാങ്കോല്‍ ശിവക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോലീസില്‍ പരാതി നല്‍കി. സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. അനധികൃതമായി ക്ഷേത്രമതില്‍ പൊളിച്ചവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്ന് ബിജെപി നേതാക്കളായ രമേശന്‍ മാസ്റ്റര്‍ ഗംഗാധരന്‍ കാളീശ്വരം, എ.കെ. രാജഗോപാലന്‍ മാസ്റ്റര്‍, സുനില്‍ കുമാര്‍, ഇ. പ്രദീപന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
















