Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈനസമ്പ്രദായം

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 5, 2019, 05:23 am IST
in Samskriti

ദാര്‍ശനികപദ്ധതികളും അവയുടെ അനുയായികളുമായുള്ള വ്യത്യസ്തഹിന്ദുവിഭാഗങ്ങളും തമ്മില്‍, ആജന്മശത്രുക്കള്‍ തമ്മില്‍നടത്തുന്ന ജീവന്മരണപോരാട്ടം പോലെ, ചേരിതിരിഞ്ഞുള്ള ആക്രമണപ്രത്യാക്രമണങ്ങളൊന്നും കാര്യമായി നടക്കാന്‍ സാധ്യത കുറവാണെന്ന് അനുമാനിക്കാന്‍ മറ്റൊരു വസ്തുതയും നമ്മുടെ മുന്നിലുണ്ട്. 

ഓരോ സമ്പ്രദായത്തിനും അതില്‍ പ്രവേശിക്കാന്‍ അതാതിനുതകുന്ന ശാരീരിക, ബൗദ്ധിക, മാനസികയോഗ്യതകള്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നു. യോഗ്യതാവാദം, അധികാരിവാദം, സന്ദര്‍ഭവാദം എന്നെല്ലാം പറയാവുന്ന ഈ സമീപനം എല്ലാവരും പുലര്‍ത്തിയിരുന്നു. സന്ദര്‍ഭസാപേക്ഷസമീപനം (ഇീിലേഃെേലിശെശേ്‌ല അുുൃീമരവ) ഒരു ഇന്ത്യന്‍ സവിശേഷത ആണെന്ന് എ. കെ. രാമാനുജന്‍ ക െഠവലൃല മി കിറശമി ണമ്യ ീള ഠവശിസശിഴ എന്ന പ്രബന്ധത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്്്. ഒരു ശാസ്ത്രഗ്രന്ഥത്തിന്റെ തുടക്കത്തില്‍ തന്നെ വിഷയം, പ്രയോജനം, സംബന്ധം, അധികാരി എന്നിവ (സംബന്ധചതുഷ്ടയം) വിശദമാക്കുക പതിവായിരുന്നു. 

വേദാന്തമാര്‍ഗത്തില്‍ പ്രവേശിക്കാന്‍ ശമദമാദിസാധനചതുഷ്ടയസമ്പത്തി ആണു യോഗ്യത (ശങ്കരാചാര്യര്‍, ബ്രഹ്മസൂത്രഭാഷ്യം). ന ആസക്തോ അപി അനാസക്തഃ (ഭാസ്‌കരരായന്‍, സൗഭാഗ്യഭാസ്‌കരം) എന്നതാണ് തന്ത്രമാര്‍ഗം സ്വീകരിക്കാന്‍ വേണ്ട യോഗ്യത. ഹഠയോഗസാധന ചെയ്യാന്‍ ശാരീരികമായ ക്ഷമതയും കൂടിയേ തീരൂ. ഹിന്ദുദര്‍ശനങ്ങളെ പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും ഉണ്ട്. പാശ്ചാത്യനാടുകളിലെ ഫിലോസഫി (കേവലം തത്വചിന്ത) അല്ല ഹിന്ദുദര്‍ശനം. 

ഈ വസ്തുത സുരേന്ദ്രനാഥ് ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നുണ്ട്(ഒശേെീൃ്യ ീള കിറശമി ജവശഹീീെുവ്യ).ദര്‍ശനത്തിന് രണ്ടു ഘടകങ്ങള്‍ ഉണ്ട്. താത്വികതലവും പ്രായോഗികതലവും ആണ് അവ. ജീവിതരഹസ്യത്തെ അനാവരണം ചെയ്യുന്നതാണ് താത്വികതലം. അതിന്റെ അടിസ്ഥാനത്തില്‍ ദു:ഖനിവാരണവും സുഖാനുഭവവും നേടാനുള്ള ഉപായം, ജീവിതചര്യ ആണ് പ്രായോഗികതലം. അതുകൊണ്ട് ഹിന്ദുദര്‍ശനങ്ങളെ ശാസ്ത്രം (ടരശലിരല) എന്നു കരുതുകയാകും കൂടുതല്‍ ശരി എന്നു തോന്നുന്നു. ആധ്യാത്മികാനുഭൂതിയുടെ ഏതോ ഉന്നതതലങ്ങളില്‍ എത്തിയ മഹാവീരനും ഗൗതമബുദ്ധനും അരുളിയത് ഇത്തരത്തിലുള്ള ദര്‍ശനങ്ങളെ ആണ്. അവ ഉപദേശിക്കപ്പെട്ടത് മറ്റേതെങ്കിലും ദര്‍ശനങ്ങള്‍ക്ക് എതിരായിട്ടായിരുന്നില്ല മറിച്ച് മറ്റൊരു പോംവഴി എന്ന നിലക്കായിരുന്നു. 

പാലിഭാഷയില്‍ എഴുതപ്പെട്ട പ്രാമാണിക ബൗദ്ധഗ്രന്ഥമായ സുത്തനിപാതത്തിലെ ബ്രാഹ്മണധമ്മികസുത്തം എന്ന ഭാഗത്ത് ശ്രീബുദ്ധന്‍ പ്രാചീനവൈദികധര്‍മ്മത്തെയും ബ്രാഹ്മണവര്‍ണ്ണത്തെയും പുകഴ്‌ത്തിയിരിക്കുന്നതും കാണാം. ഈ സുത്തത്തിന്റെ മലയാളവിവര്‍ത്തനം ഹിരണ്യ മാസിക (അജിത്ത് ആര്യ, ബുദ്ധിസം, നിയോബുദ്ധിസം, പിന്നെ വിശുദ്ധപശുവും)യില്‍ കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ പലനിലപാടുകള്‍ക്ക് അനുസൃതമായ കാഴ്‌ച്ചപ്പാടുകള്‍, ദര്‍ശനങ്ങള്‍ ഇവിടുത്തെ വിവിധഹിന്ദുഗോത്രങ്ങളില്‍ പ്രചരിച്ചിരുന്നു. 

ഏകം സത് വിപ്രാഃ ബഹുധാ വദന്തി (ഉണ്മ ഒന്ന്, വിദ്വാന്മാര്‍ പല തരത്തില്‍ പറയുന്നു) എന്ന ഹിന്ദുസമീപനത്തില്‍ ഇവയ്‌ക്കെല്ലാം ഇവിടെ ഇടവുമുണ്ടായിരുന്നു. ഹിന്ദുസമൂഹത്തെയും അതിന്റെ ആചാരാനുഷ്ഠാനപരവും ബൗദ്ധികവും മറ്റും ആയ വിവിധമേഖലകളെയും, അവയുടെ യഥാര്‍ത്ഥഅന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട,് വസ്തുനിഷ്ഠമായി, അറിയുവാനും പഠിക്കുവാനും അപഗ്രഥിക്കുവാനും മറ്റു സമൂഹങ്ങളുടേതുമായി താരതമ്യം ചെയ്യുവാനും കഴിയണമെങ്കില്‍ വൈവിധ്യാന്തര്‍ഗതഏകാത്മതയിലൂന്നിയ ബഹുസ്വരത, പ്രയോഗതലത്തിലെ യോഗ്യതാവാദം മുതലായ സവിശേഷതകളും മറ്റും അറിയേണ്ടിയിരിക്കുന്നു. 

സമീപനത്തിന്റെ ആ രീതിശാസ്ത്ര (ങലവേീറീഹീഴ്യ) ത്തിന്റെ ചില വശങ്ങളാണ് നാം ഇപ്പോള്‍ കണ്ടത്. ഈ രീതിശാസ്ത്രത്തിന്റെ മറ്റു വശങ്ങളെപ്പറ്റിയും ക്രമേണ ഈ പംക്തിയില്‍ കൂടി നമുക്ക് മനസ്സിലാക്കാം. ഈ പശ്ചാത്തലത്തില്‍ ഇനിനമുക്ക് ജൈനദര്‍ശനം എന്താണെന്നു പരിശോധിക്കാം.

(തുടരും…)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.