മലപ്പുറം: കരുവാരകുണ്ട് ഗവ. ഹൈസ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി വയനാട് എംപി ഇന്ന് കേരളത്തില്‍ എത്തും. രാത്രി 11.30നാണ് രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്. നാളെ രാവിലെ 10-ന് കരുവാരക്കുണ്ട് ഗവ. െഹെസ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടോദ്ഘാടനം രാഹുല്‍ നിര്‍വഹിക്കും.
ഉച്ചയ്ക്ക് ഒന്നിന് വാണിയമ്പലത്ത് വണ്ടൂര്‍ അസംബ്ലി യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുക്കും. 12-ന് എടക്കരയില്‍ പുതുതായി നിര്‍മിച്ച ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. രണ്ടിന് നിലമ്പൂരില്‍ അസംബ്ലി യു.ഡി.എഫ്. നേതൃയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവമ്പാടിയിലേക്ക് പോവും. ഇതിന് ശേഷം രാഹുല്‍ ഡല്‍ഹിയിലേക്ക് മടക്കം.
















