ഞാന്‍ മോഹന്‍ലാലിന്റെ ഒരു കടുത്ത ആരാധകനാണെന്ന് നിരവധി അഭിമുഖങ്ങളില്‍ പൃഥ്വിരാജ് പറഞ്ഞ് നാം കെട്ടിട്ടുണ്ട്. എന്നാല്‍, ഞാന്‍ പൃഥ്വിരാജ് ഫാനാണെന്നും ഞാനൊരു സിനിമ സംവിധാനം ചെയ്താല്‍ നായകനായി പൃഥ്വിരാജ് വരണം എന്നാണ് ആഗ്രഹമെന്നും പറഞ്ഞിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്.
സ്കൂള്‍കാലം മുതല്‍ താന്‍ പൃഥ്വിരാജിന്റെ ആരാധകനായിരുന്നു. തന്റെ പ്രിയ താരത്തിന്റെ സിനിമകള്‍ റിലീസിന്റെ അന്നു തന്നെ തിയേറ്ററില്‍ പോയി കാണാന്‍ ശ്രമിക്കാറുണ്ടെന്നും ഗോകുല്‍ പറഞ്ഞു. തന്റെ റീലിസിനൊരുങ്ങുന്ന ഉള്‍ട്ട എന്ന ചിത്രത്തിന്റെ പ്രമോഷന്റെ അഭിമുഖത്തിനിടയിലാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്. തന്റെ അച്ഛന്റെ ‘മേല്‍വിലാസം’ എന്ന സിനിമയും പൃഥ്വിരാജ് സിനിമയും റിലീസ് ചെയ്ത ദിവസം താന്‍ തിയേറ്ററില്‍ പോയി കണ്ടത് പൃഥ്വിരാജിന്റെ ചിത്രമാണെന്നും താരം വ്യക്തമാക്കി.
അതേസമയം അഭിനയത്തിനൊപ്പം സംവിധാനത്തോടും തനിക്ക് താല്‍പ്പര്യമുണ്ടെന്നും പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ചിലപ്പോള്‍ സംവിധാനത്തിലേക്ക് കടക്കുമെന്നും ഗോകുല്‍ പറഞ്ഞു. ആരാക്കും തന്റെ സിനിമയിലെ നായകന് എന്ന ചോദ്യത്തിന് ഗോകുലിന് ഒറ്റ ഉത്തരമെയുണ്ടായിരുന്നൊള്ളു. അത് പൃഥ്വിരാജ് എന്നായിരുന്നു. എന്നാല്‍, തന്റെ അച്ഛന് മുന്‍പ് ചെയ്ത ടൈപ്പിലുള്ള ആക്ഷന്‍ സെന്റര്‍ ആയ സിനിമകളോടാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും ഗോകുല്‍ വ്യക്തമാക്കി.
ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ഉള്‍ട്ട സംവിധാനം ചെയുന്നത്. സിപ്പി ക്രീയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗോകുലിനു പുറമെ പ്രയാഗയേയും അനുശ്രീയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍,ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്നിഖാന്, ആര്യ, മഞ്ജു സുനിച്ചന്, കോട്ടയം പ്രദീപ്,ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗ്ഗീസ്, സുബീഷ് സുധി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: