കുവൈറ്റ് സിറ്റി : സംസ്കൃതഭാരതിയുടെ കുവൈറ്റിന്‍റെ ആഭിമുഖ്യത്തില്‍ വിശ്വ സംസ്കൃതദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ എന്പസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, ഡോ.രാജ്ഗോപാല്‍ സിംങ് മുഖ്യാതിഥിയായ ചടങ്ങില്‍ ഡോ.സരിത, സംസ്കൃതഭാരതി ഉപദേശകസമിതി അംഗം ബാലാജി അനന്ദരാജ്, ഭാരവാഹികളായ അജയകുമാര്‍, ഗോപകുമാര്‍ എന്നിവര്‍ ചേര്ഡന്ന് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സംസ്കൃതഭാഷയുടെ പുനഃരുദ്ധാരണത്തിനും പ്രചാരണത്തിനുമായി സംസ്കൃതഭാരതിയുടെ കുവൈറ്റിലെ പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ.രാജ്ഗോപാല്‍ സിങ് പ്രകീര്‍ത്തിച്ചു. സംസ്കൃത പഠനത്തിന്‍റെ പ്രാധാന്യത്തെയും അത് ചെറുപ്പകാലത്ത് തന്നെ നല്‍കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബാലാജി ആനന്ദ് രാജ് മുഖ്യസന്ദേശത്തില്‍ പ്രതിപാദിച്ചു.
അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ ഡോ. സരിത ആശംസകള്‍ നേര്‍ന്നു. സംസ്കൃതഭാരതി നടത്തിവരുന്ന ദശദിന സംസ്കൃത സംഭാഷണ ശിബിരങ്ങള്‍, സംസ്കൃത ബാലകേന്ദ്രങ്ങള്‍, കറസ്പോണ്ടന്‍സ്കോഴ്സുകള്‍ തുടങ്ങിയവയിലുള്ള വിദ്യാർത്ഥികൾക്കു നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ള സംസ്‌കൃത വിദ്യാര്‍ഥികള്‍ ഒരുക്കിയ സംസ്കൃതനാടകങ്ങള്‍, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ മികവുറ്റതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: