തിരുവനന്തപുരം : ജമ്മു കശ്മീരില്‍ പല പ്രതിസന്ധികള്‍ ഉണ്ടെങ്കിലും കേരളത്തിലെ കുട്ടികളെ അപേക്ഷിച്ച് അവിടെയുള്ളവര്‍ പോഷകാഹാരം ഉള്ളവര്‍് ദേശീയ സര്‍വ്വേ പ്രകാരം കേരളത്തിലെ കുട്ടികളില്‍ അഞ്ചില്‍ ഒന്നിന് വീതം പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതുപ്രകാരം കശ്മിരി കുട്ടികളില്‍ 15.5 ശതമാനം പേര് മാത്രമാണ് ദാരിദ്ര രേഖയില്‍ താഴെയുള്ളത്. എന്നാല്‍ കേരളത്തില്‍ ഇത് 19.6 ശതമാനമാണ്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് അടുത്തായി കൈതമുക്കില്‍ ഏഴ് വയസ്സില്‍ താഴെയുള്ള ആറ് കുട്ടികളുടെ ദയനീയ സ്ഥിതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കടുത്ത പട്ടിണിമൂലം മൂത്ത നാല് കുട്ടികള്‍ മണ്ണ് കഴിക്കുന്ന സംഭവം രാജ്യത്തിന്റെ കരളലയിക്കുന്നതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് നമ്പര്‍ വണ്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ വീമ്പിളക്കുന്ന കേരളത്തിന്റെ ആരോഗ്യ മേഖലയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക നിരക്കിനെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യ സ്ഥിതി വളരെ താഴെയാണ്.
സംസ്ഥാനത്തെ കുട്ടികളില്‍ ഭൂരിഭാഗത്തിനും പോഷകാഹാരക്കുറവ്, അമിത ഭാരം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരുമാണ്. ജമ്മു കശ്മീരില്‍ കലാപങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കൗമാര പ്രായത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോഷകക്കുറവ് ഉള്ളത് വളരെ വിരളമാണ്.
അതേസമയം സംസ്ഥാനത്തെ കൗമാരക്കാരില്‍ 9.5 ശതമാനം പേര് അമിത ഭാരം മൂലം അതിന്റെ വിഷമതകള്‍ അനുഭവിക്കുന്നവരാണ്. കൂടാതെ ഇതേ പ്രായത്തിലുള്ള 32.2 ശതമാനം പേര് പ്രമേഹത്തിന്റെ ലക്ഷണങ്ങളും ഉള്ളവരാണ്. 5 മുതല്‍ 9 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ 18.7 ശതമാനം കുട്ടികള്‍ക്ക് കൊളസ്ട്രോള്‍ ലക്ഷണങ്ങളും ഉള്ളവയാണ്.
വിവരാവകാശ പ്രവര്‍ത്തകനായ അജയ് കുമാര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളില്‍ നല്ലൊരു വിഭാഗത്തിനും പോഷകാഹാരക്കുറവുണ്ട്. ഈ വിഭാഗം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് നികത്തുന്നത് സംബന്ധിച്ചോ അല്ലെങ്കില്‍ അത് പരിഹരിക്കുന്നതിനെ കുറിച്ചോ ചിന്തിക്കാറില്ല.
വിദ്യാഭ്യാസമുള്ള അമ്മമാര്‍ കുട്ടികള്‍ക്ക് പോഷകം ലഭിക്കുന്നതിനനുസരിച്ചുള്ള ഭക്ഷണം നോക്കി നല്കാന് ശ്രമിക്കും. എന്നാല്‍ പിന്നാക്കാവസ്ഥയില്‍ ഉള്ളവര്‍ക്ക് ഇതിനു പോലും സാധിക്കാറില്ല. പാല്, തൈര്, ഫലങ്ങള്‍, പച്ചക്കറികള്‍, മത്സ്യ മാസ ഭക്ഷണങ്ങള്‍ എന്നിവ വഴിയാണ് വഴിയാണ് പോഷകാഹരങ്ങള്‍ കൂടുതലായി ലഭിക്കുന്നത്. എന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇവ കഴിക്കാനുള്ള സാഹചര്യം പോലുമില്ലെന്നാണ് കണക്കുകളില്‍ പറയുന്നത്.
















