കുപ്വാര ; ജമ്മു കാശ്മീരില്‍ സൈനിക പോസ്റ്റിലേക്ക് മഞ്ഞിടിഞ്ഞ് വീണ് മലയാളി സൈനികന് മരണമടഞ്ഞു. തിരുവനന്തപുരം കാട്ടാക്കട ആനാകോട് കുഴയ്ക്കാട് ശ്രീശൈലത്തില്‍ അഖില്‍ എസ്.എസ് (27) ആണ് മരിച്ചത്. സൈന്യത്തില്‍ നഴ്സിംഗ് അസിസ്റ്റന്റായ അരുണിനെ കഴിഞ്ഞ ദിവസമാണ് മഞ്ഞിടിച്ചിലില്‍ കാണായത്. ഗീതുവാണ് ഭാര്യ, ദേവനാഥാണ് മകന്. മൃതദേഹം ശ്രീനഗറിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കും.
സിയാച്ചിനില്‍ ശനിയാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികരും കഴിഞ്ഞ മാസം 18 ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് സൈനികര്‍ ഉള്‍പ്പെടെ ആറുപേരും മരിച്ചിരുന്നു.
















