കൊച്ചി: ശബരിമല തീര്‍ഥാടകര്‍ക്ക് എറണാകളും നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ വിശ്രമത്തിന് ജന്മഭൂമിയുടെ സൗകര്യം. റെയില്‍വെ ലഭ്യമാക്കിയ സ്ഥലത്ത് വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്. റെയില്‍വെ ഏരിയാ മാനേജര്‍ നിതിന്‍ നോബര്‍ട്ടും ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ടൗണ്‍ സ്റ്റേഷന് മാനേജര്‍ അജയ് രാജ്, ഡെപ്യൂട്ടി സ്റ്റേഷന് മാനേജര്‍ എം.എ. ജോസഫ്, ചീഫ് കമേഷ്യല്‍ മാനേജര്‍ അരുണ്‍, ജങ്ഷന് സ്റ്റേഷന് മാനേജര്‍ ബാലകൃഷ്ണ പണിക്കര്‍, ജന്മഭൂമി അസോസിയേറ്റ് എഡിറ്റര്‍ ജോസഫ് ഡൊമിനിക്, ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ കെ.എന്‍. ദേവകുമാര്‍, യൂണിറ്റ് മാനേജര്‍ ആര്. സോമശേഖരന്‍, മാനേജര്‍ പി. സജീവന്, അയോധ്യ പ്രിന്റേഴ്സ് ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: