കോഴിക്കോട്: മിസോറം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ജന്മഭൂമി കോഴിക്കോട് ഓഫീസ് സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് അദ്ദേഹം ജന്മഭൂമി ഓഫീസില്‍ എത്തിയത്.
യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് പൊന്നാട അണിയിച്ചു. സീനിയര്‍ സബ് എഡിറ്റര്‍ പി.പി.ദിനേശ് ഉപഹാരം സമര്‍പ്പിച്ചു.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജന്മഭൂമി കോഴിക്കോട് വികസന സമിതി ചെയര്‍മാനും ബിജെപി ജില്ലാ ട്രഷററുമായ ടി.വി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ എം.എ. വിജയറാം, അസിസ്റ്റന്റ് മാര്‍ക്കറ്റിങ് മാനേജര്‍ പി. ശിവപ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് എന്‍. സത്യവതി, സീനിയര്‍ സബ് എഡിറ്റര്‍ എം.കെ. രമേഷ്‌കുമാര്‍, റിപ്പോര്‍ട്ടര്‍ പി. ഷിമിത്ത്, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ടി.എച്ച്. വത്സരാജ്, പി.എം. ശ്യാംപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
















