Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈനസമ്പ്രദായം

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 4, 2019, 02:41 am IST
in Samskriti

ചില ഹിന്ദുഗോത്രങ്ങള്‍ വൈദികമാര്‍ഗത്തെ സ്വീകരിച്ചു, വേറെ ചില ഗോത്രങ്ങള്‍ വൈഷ്ണവം, ശൈവം, ഗാണപത്യം തുടങ്ങിയവയെ പിന്തുടര്‍ന്നു. മറ്റു ഹിന്ദുഗോത്രങ്ങളില്‍ ചിലത് ജൈനം, ബൗദ്ധം മുതലായ സമ്പ്രദായങ്ങളെ പിന്തുടര്‍ന്നു എന്നു കാണാം. ഗ്രാമം, നഗരം മുതലായ മേല്‍പ്പറഞ്ഞ തലങ്ങളില്‍ ഈ വ്യത്യസ്തഗോത്രങ്ങള്‍ പരസ്പരം അംഗീകരിച്ചും സഹകരിച്ചും കൂട്ടായ ജീവിതം നയിച്ചും പോന്നു. ഏതാണ്ട് ബ്രിട്ടീഷുകാര്‍ ഇവിടെ വന്ന് ആധിപത്യം ഉറപ്പിക്കുന്നതു വരെ ഈ സാമൂഹ്യഘടന നിലനിന്നിരുന്നു എന്നും ബ്രിട്ടീഷ് ആധിപത്യമാണ് അതിനെ നിശ്ശേഷം ഇല്ലാതാക്കിയതെന്നും എസ്. ആര്‍. ദേശായി Social Background of Indian Nationalism  എന്ന തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. 

അന്നത്തെ ആ ഇന്ത്യന്‍ ഗ്രാമ, പട്ടണസംസ്‌കാരത്തിന് മതനിഷ്ഠമായ ഒരു ദാര്‍ശനികഏകത (Religio Ideological Unity) ഉണ്ടായിരുന്നു എന്നും ബൗദ്ധന്മാരെക്കൂടാതെ മുസ്‌ളീം സമുദായവും പ്രപഞ്ചത്തിന്റെ അടിസ്ഥാനസത്തയില്‍ ആചാരാനുഷ്ഠാനങ്ങളിലൂടെജീവാത്മാവിനെ ലയിപ്പിക്കുക എന്ന പ്രധാനലക്ഷ്യത്തോടെ ജീവിതം നയിക്കുക എന്ന ഈ ഹിന്ദുകാഴ്‌ച്ചപ്പാടിനെ ഉള്‍ക്കൊണ്ട് കൊണ്ട് ഒന്നായ്‌ക്കഴിഞ്ഞിരുന്നു എന്നും ദേശായി പ്രസ്താവിക്കുന്നുണ്ട്.

ഗ്രാമനഗരങ്ങളില്‍ മേല്‍പ്പറഞ്ഞ വിവിധസമ്പ്രദായങ്ങള്‍ പിന്തുടരുന്ന ഗോത്രങ്ങളില്‍ സ്വാധീനക്കൂടുതലുള്ളവയുടെ ജീവിതചര്യകളെ മാതൃകയായി കാണാനുംഅനുകരിക്കുവാനും ഉള്ള താല്‍പ്പര്യം ആ പ്രദേശവാസികളില്‍ സ്വാഭാവികമായും ഉണ്ടാകും. വൈദികപദ്ധതിക്കു പ്രാമുഖ്യം കൂടുതലുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ചാതുര്‍വര്‍ണ്യത്തിന്റെ ഉന്നതശ്രേണിയില്‍ ഉള്ള ബ്രാഹ്മണരെ അനുകരിക്കാനും ക്രമേണ തലമുറകളിലൂടെ എങ്കിലും ആ വര്‍ണമായി മാറാനുമുള്ള ഔത്സുക്യവും നീക്കങ്ങളും ഉണ്ടായിരുന്നു. ഇതിനെ ആണ് പ്രസിദ്ധസോഷ്യോളജിസ്റ്റ് ആയ എം. എന്‍. ശ്രീനിവാസന്‍ സംസ്‌കൃതവല്‍ക്കരണം (Sanskritization) എന്നു പറഞ്ഞിരിക്കുന്നത് (Social Change in Modern India). പ്രസക്തമായ മറ്റൊരു വസ്തുത ഒരു കാലത്തും വൈദികമാര്‍ഗത്തിന്റെ മേല്‍ക്കോയ്‌മ, പ്രാദേശികമായിട്ടല്ലാതെ, ഭാരതത്തിലുടനീളം ഉണ്ടായിരുന്നില്ല എന്നതാണ്. ഇക്കാര്യവും ശ്രീനിവാസന്‍ അടിവരയിട്ടു പ്രസ്തുതപുസ്തകത്തില്‍ പറയുന്നുണ്ട്.

ഇത്തരത്തില്‍ വൈവിധ്യാന്തര്‍ഗതഏകാത്മവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യജീവിതത്തിലും ആചാരാനുഷ്ഠാനങ്ങളിലുമെന്നപോലെ ബൗദ്ധികതലത്തിലും ഇവിടെ ബഹുസ്വരത നിലനിന്നിരുന്നു. ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല മറിച്ച് സത്യസാക്ഷാത്കാരത്തിനായുള്ള സംവാദത്തിന്റെ അന്തരീക്ഷമാണ് ഇവിടുത്തെ ധൈഷണികതലത്തില്‍ നിലനിന്നിരുന്നത്. സംവാദശാസ്ത്രത്തിന്റെ നിയമാവലിയുടെ അടിസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളില്‍ സംവാദസദസ്സുകള്‍ നടന്നിരുന്നു. ബഹുജനങ്ങളും ശ്രോതാക്കളായി ഇവയില്‍ പങ്കെടുത്തിരുന്നുവത്രേ. ഈ രംഗത്തും ആംഗ്‌ളോജര്‍മ്മന്‍ പണ്ഡിതന്മാരും മാര്‍ക്‌സിസ്റ്റ് ചിന്തകരും പറഞ്ഞും എഴുതിയും പ്രചരിപ്പിച്ചതുപോലെയുള്ള, ഇരുകൂട്ടര്‍ക്കും വിനാശകരമായ ഏറ്റുമുട്ടലുകള്‍ അല്ല നടന്നിരുന്നത്. പരസ്പരം ബഹുമാനത്തോടെ പൂര്‍വപക്ഷം ഒന്നൊന്നായി അവതരിപ്പിച്ച് ന്യൂനതകള്‍ ചൂണ്ടിക്കാട്ടി വാദിച്ച് താന്താങ്ങളുടെ സിദ്ധാന്തപക്ഷത്തെ കൂടുതല്‍ കൂടുതല്‍ കുറ്റമറ്റതാക്കുന്ന ഒരു വിശിഷ്ടസമീപനമാണ് ഹിന്ദുദാര്‍ശനികര്‍ അവലംബിച്ചുപോന്നിരുന്നത്.ഇക്കാര്യം സുരേന്ദ്രനാഥ് ദാസ്ഗുപ്ത തന്റെ History of Indian Philosophyയില്‍ വ്യക്തമാക്കുന്നുണ്ട്. ഇവിടെ മറ്റൊരു സവിശേഷതയും നാം അറിയേണ്ടതുണ്ട്. ആധ്യാത്മിക അനുഭൂതിയിലേക്കു നയിക്കുന്ന തന്ത്രയോഗസാങ്കേതികവിദ്യ (ടെക്‌നിക്) കളുടെ ഒരു ഗുപ്തധാര വളരെ പണ്ടുമുതലേ ഇവിടെ പ്രചരിച്ചിരുന്നു എന്ന് ശശിഭൂഷണ്‍ ദാസ്ഗുപ്ത (ORC, XXXIV) ചുണ്ടിക്കാണിക്കുന്നുണ്ട്. ഇവിടെ രൂപം കൊണ്ട ദൈവവാദപരവും നിരീശ്വരവാദപരവും ആയ മിക്ക ചിന്താധാരകളേയും ആചാരാനുഷ്ഠാനങ്ങളേയും അവയുടെ ഉപജ്ഞാതാക്കളേയും ഈ ഗുപ്തധാര സ്വാധീനിക്കുകയും ചെയ്തുപോന്നിരുന്നു. ജൈന, ബൗദ്ധപഥങ്ങളിലും ഈ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. 

ജൈനതീര്‍ത്ഥങ്കരന്മാരില്‍ ചിലര്‍ മേല്‍പ്പറഞ്ഞ ഗുപ്തധാരയുടെ ഒരു പ്രകടരൂപമായ നാഥസമ്പ്രദായത്തിന്റെയും ആചാര്യന്മാരായിരുന്നു എന്ന് Gorakh Nath and the Kanpheda Yogis എന്ന പുസ്തകത്തില്‍ George Weston Briggs പറയുന്നു. മാത്രമല്ലവര്‍ദ്ധമാനമഹാവീരനും ഗൗതമബുദ്ധനും തങ്ങള്‍ക്കു ബോധോദയം ലഭിക്കാനായി നീണ്ടവര്‍ഷങ്ങള്‍ (മഹാവീരന്‍ പന്ത്രണ്ടും ബുദ്ധന്‍ ആറും വര്‍ഷങ്ങള്‍ വീതം) യോഗസാധനകള്‍ അനുഷ്ഠിച്ചിരുന്നതായി Sukhalalji Sanghai എന്ന പണ്ഡിതന്റെ Darsana Aur Cintana എന്ന പുസ്തകത്തെ അവലംബിച്ചുകൊണ്ട് ദേബീപ്രസാദ് ചട്ടോപാധ്യായ (Indian Philosophy A Popular Introduction) പ്രസ്താവിക്കുന്നുണ്ട്. വൈദികയാഗത്തിന് ഈ ഗുപ്തധാരയുമായി ആദ്യകാലത്തു ബന്ധമുണ്ടായിരുന്നു എന്ന് സുരേന്ദ്രനാഥ് ദാസ്ഗുപ്തയുടെ Hindu mysticism എന്ന പുസ്തകം വായിച്ചാല്‍ മനസ്സിലാക്കാം. ന്യായ, വൈശേഷിക, യോഗ, വേദാന്തദര്‍ശനങ്ങളും ഇത്തരം സാധനാമാര്‍ഗങ്ങളെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു എന്നും ദേബീപ്രസാദ് ചൂണ്ടിക്കാട്ടുന്നുണ്ട്.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.