തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘകരെ പിടിക്കാന്‍ നൂതനമാര്‍ഗവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവരെ ഇനി വഴിയില്‍ തടയില്ല, പകരം അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ ഘടിപ്പിച്ച വാഹനങ്ങളുപയോഗിച്ച് കുടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഇന്റര്‍സെപ്റ്ററുകള്‍ വാങ്ങുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
അടുത്ത വര്‍ഷം ജനുവരിയോടെ 17 വാഹനങ്ങള്‍ നിരത്തുകളിലെത്തുമെന്നാണ് അതികൃതര്‍ വ്യക്തമാക്കുന്നത്. 25 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ഇന്റര്‍സെപ്റ്ററുകള്‍ നിര്‍മിക്കുന്നത്. ഇന്റര്‍സെപ്റ്ററിലൂടെ നിയമ ലംഘനങ്ങള്‍ വ്യക്തമായാല്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തും. ഒന്നര കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള റഡാര്‍ ക്യാമറ, ഹെഡ്ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റര്‍, 180 ഡിഗ്രി വൈഡ് ആംഗിള്‍ വീഡിയോ ക്യാമറ എന്നിവ വാഹനത്തിലുണ്ടാകും.
ആല്‍ക്കോമീറ്റര്‍ സൗകര്യങ്ങളും ഈ വാഹനത്തിലുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ രക്തത്തിന്റെ മദ്യത്തിന്റെ അളവും ആളുടെ പടവും അടക്കം പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയിലെത്തും. ഇതു തെളിവായി കോടതിയില്‍ പിന്നീട് ഉപയോഗിക്കാനും സഹായിക്കുമെന്ന് അതികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: