കൊച്ചി: യാക്കോബായ വിശ്വാസികളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചശേഷം കോതമംഗലം ചെറിയപള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടറോട് ഏറ്റെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. യാക്കോബായ വിശ്വാസികളെ നീക്കിയശേഷം തോമസ് പോള്‍ റമ്പാന് പള്ളിക്കകത്ത് കയറി പ്രാര്‍ത്ഥന നടത്താന്‍ അവസരം ഒരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
പള്ളി അവകാശത്തര്‍ക്ക കേസില്‍ സുപ്രീംകോടതി ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് അനുകൂലമായി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്താന്‍ തീരുമാനിച്ചെങ്കിലും യാക്കോബായ വിഭാഗം എതിര്‍ത്തതിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ പലതവണ പള്ളിക്കുള്ളിലെ പ്രവേശനം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയും ഉണ്ടായി.
ഇതോടെ ഓര്‍ത്ത്‌ഡോക്‌സ് വിധി നടപ്പാക്കുന്നതിനായി കോടതിയെ സമീപിക്കുകയായിരുന്നു. പള്ളിയില്‍നിന്ന് യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കണമെന്നും ഏറ്റവും വേഗത്തില്‍ അക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുന്നുണ്ട്. കൂടാതെ തോമസ് പോള്‍ റമ്പാന് പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടത്താന്‍ എല്ലാ സൗകര്യവും ചെയ്ത് നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
















