തിരുവനന്തപുരം : മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമെന്ന ആരോപണങ്ങളെ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ പുനസംഘടനയ്‌ക്ക് ഒരുങ്ങുന്നു. ടൂറിസം മന്ത്രി എ.സി. മൊയ്തീനേയും, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനേയും മാറ്റി മന്ത്രിസഭ തത്വത്തില്‍ പുനഃസംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ മന്ത്രിസഭയ്‌ക്കെതിരെ ബന്ധുനിയമനവും, ധൂര്‍ത്തും ഉള്‍പ്പടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍ മുഖം മിനുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കുടാതെ അടുത്ത വര്‍ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം. അഞ്ചോളം മന്ത്രിസഭാംഗങ്ങളെ മാറ്റി മുഖം മിനുക്കിയാല്‍ എന്താണെന്നും പിണറായി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല തുടങ്ങിയ വിശ്വാസ സംരക്ഷണത്തിന് എതിരായി നിലപാട്് സ്വീകരിച്ചത് സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഉടലെടുക്കാന്‍ കാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അടുത്തുനടന്ന ഉപതെരഞ്ഞെടുപ്പില്‍ അടവ് മാറ്റിയും സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു. ഇതോടെയാണ് മന്ത്രിസഭയുടേയും മുഖം മിനുക്കാന്‍ തീരുമാനിച്ചത്.
അതേസമയം പുനഃസംഘടനയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മന്ത്രിസഭയിലേക്ക് എത്തും. പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ വനിതാ മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊട്ടാരക്കര എംഎല്‍എ ആയിഷ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 21 ആയി ഉയരും. നിലവില്‍ അത് 20 ആണ്.
അതേസമയം വനിതാ മന്ത്രിമാരായ കെ.കെ.ശൈലജ, ജെ.മേഴ്സിക്കുട്ടിയമ്മയുടേയും സ്ഥാനത്തിന് മാറ്റം ഉണ്ടാകില്ല. ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം.മണി, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ തുടങ്ങിയവരുടെ സ്ഥാനത്തിന് മാറ്റമൊന്നും ഉണ്ടാകില്ല. എന്നാല്‍ ദവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നീക്കിയക്കുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
















