തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും കുടുംബസമേതമുള്ള വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് പ്രയോജനമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. മഹാത്മ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊടുങ്ങൂരില്‍ നിന്നും പള്ളിക്കത്തോട്ടിലേക്ക് നടന്ന ‘ഗാന്ധി സങ്കല്‍പ്പയാത്ര’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിവര്‍ഷം പതിനേഴ് കോടി മുടക്കി ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് എടുക്കുന്നത് ഖജനാവിലെ നികുതി പണം ധൂര്‍ത്തടിക്കാനുള്ള പുതിയ മാര്‍ഗമാണെന്നും എം.ടി രമേശ് വിമര്‍ശിച്ചു. ഇത്രയും മുടക്കിയാല്‍ ഒരു ഹെലികോപ്റ്റര്‍ വാങ്ങാമെന്നിരിക്കേ ഈ സാഹസം ചെയ്യുന്നതിന്റെ പിന്നില്‍ വന്‍ അഴിമതിയും കമ്മിഷനുമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലന്നും അദ്ദേഹം പറഞ്ഞു.
















