തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമാ താരം നമിത ബിജെപിയില്‍ അംഗത്വം എടുത്തതിന് പിന്നാലെ മലയാള ചലച്ചിത്ര താരം നമിത പ്രമോദിനെ സൈബര്‍ ഇടത്തില്‍ ആക്രമിക്കാന്‍ ചുവപ്പ് ജിഹാദികളുടെ ആഹ്വാനം. ഏത് നമിതയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് പോലും മനസിലാക്കാതെയാണ് ചുവപ്പ് ജിഹാദികള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. ഈ ക്രിമിനലുകളുടെ പ്രവര്‍ത്തനത്തിന് എല്ലാവിധി പിന്തുണയും നല്‍കി മനോരമന്യൂസും ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലുള്ള 24 ചാനലും രംഗത്തെത്തിയിട്ടുണ്ട്.




ചുവപ്പ് ജിഹാദികള്‍ ചിലര്‍ നമിതയ്‌ക്ക് നേരെ ഭീഷണി ഉയര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ ബിജെപി പ്രവര്‍ത്തകര്‍ എന്ന വ്യാജേനെ നമിതയ്‌ക്ക് ആശംസകളും നല്‍കുന്നുണ്ട്. എന്നാല്‍, ഇതെല്ലാം ബിജെപി പ്രവര്‍ത്തകരാണ് ചെയ്യുന്നതെന്ന രീതിയിലുള്ള വ്യാജവാര്‍ത്തയാണ് 24 ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയിരിക്കുന്നത്. ഭീഷണി മുഴക്കിയിരിക്കുന്നവരുടെയും ആശംസകള്‍ അര്‍പ്പിച്ചിരിക്കുന്നവരുടെയും പേരുകള്‍ വായനക്കാര്‍ കാണാതിരിക്കാന്‍ ആ ഭാഗം മായിച്ചുകളഞ്ഞാണ് 24 വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചുവപ്പ് ജിഹാദികളുടെ അക്രമത്തിന് കുടപിടിച്ച് കൂടുതല്‍ അക്രമികളെ നമിതയുടെ ഫേസ്ബുക്ക് പേജിലേക്ക് എത്തിക്കുന്നതിനാണ് മനോരമയും 24 ചാനലും ശ്രമിച്ചിരിക്കുന്നത്.

സിപിഎമ്മിന്റെയും എസ്ഡിപിഐയുടെയും നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളാണ് തമിഴ് സിനിമാതാരം നമിതയ്‌ക്ക് പകരം മലയാള സിനിമ നടിയായ നമിത പ്രമോദിനെ സൈബര്‍ ഇടത്തില്‍ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം വെളിയില്‍ വന്നിട്ടും വ്യാജവാര്‍ത്ത നല്‍കുകയാണ് 24 ന്യൂസും മനോരമയും ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തമിഴ് സിനിമാ താരം നമിത ബിജെപില്‍ ചേര്‍ന്നത്. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയില്‍ നിന്നാണ് താരം അംഗത്വമെടുത്തത്. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയും നമിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
















