ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യയിലെ വ്യവസായികള്‍ക്ക് ഭയമെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ ബജാജിന്റെ കോണ്‍ഗ്രസ് ബന്ധം പുറത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി തനിക്ക് ബന്ധമുണ്ടെന്ന് രാഹുല്‍ ബജാജ് തുറന്നുപറയുന്ന നിരവധി വീഡിയോകള്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തുവിട്ടു. വീഡിയോകളില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലിനെയും ബജാജ് പ്രശംസിക്കുന്നു. കോണ്‍ഗ്രസ്സിന് വേണ്ടിയാണ് ബജാജിന്റെ വിമര്‍ശനമെന്നും ഇതോടെ വ്യക്തമായി.
”ആരെയെങ്കിലും പ്രശംസിക്കുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്, രാഹുല്‍ ഒഴികെ. രാഹുല്‍ ബജാജ് പറഞ്ഞു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്നുള്ള ബാലിശമായ വാദങ്ങള്‍ക്ക് പുറകില്‍ ഒളിപ്പിക്കാതെ താങ്കളുടെ രാഷ്‌ട്രീയ ബന്ധം തുറന്നു പ്രകടിപ്പിച്ചോളൂ. രാഹുലിനോട് സ്‌നേഹം കാട്ടുകയും, അതേ രാഹുല്‍ ദുരന്തമായി മാറുകയും ചെയ്യുമ്പോള്‍ നിലവിലുള്ള സര്‍ക്കാരിനെതിരെ ഇല്ലാക്കഥകള്‍ മെനയുന്നത് സ്വാഭാവികമാണ്. ലൈസന്‍സ് രാജിന്റെ കാലത്ത് വളര്‍ന്നു പന്തലിച്ച വ്യവസായികള്‍ക്ക് കോണ്‍ഗ്രസ്സിനോട് വിധേയത്വം തോന്നുമെന്നതും സത്യമാണ്”. മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
ബജാജിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും രംഗത്തെത്തി. ബജാജ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും കേട്ടു. അത് അഭിസംബോധന ചെയ്യുകയും മറുപടി നല്‍കുകയും ചെയ്തു. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഉത്തരം തേടുന്നതാണ്. ഇല്ലെങ്കില്‍ അത് ദേശീയ താത്പര്യത്തെ മുറിപ്പെടുത്തും. അവര്‍ ചൂണ്ടിക്കാട്ടി.
വ്യാജ കഥകളുണ്ടാക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ അപവാദം പ്രചരിപ്പിക്കുകയുമാണ് ബജാജെന്ന് കേന്ദ്ര മന്ത്രി ഹര്‍ദ്ദീപ് സിങ് പുരി കുറ്റപ്പെടുത്തി. ലോകത്ത് പലയിടത്തും ഭയം ഭരിക്കുന്ന സമൂഹങ്ങളുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് വ്യാജ കഥയുണ്ടാക്കാനും സര്‍ക്കാരിനെതിരെ അപവാദം പ്രചരിപ്പിക്കാനും സാധിക്കുന്ന സമൂഹം അത്തരത്തിലുള്ളതല്ല. സ്വന്തം വിമര്‍ശനങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, മറ്റുള്ളവരെ തനിക്കൊപ്പം ചേരാനും ബജാജ് പ്രേരിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളും ഇന്ത്യയില്‍ തഴച്ചുവളരുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതാണ് എല്ലാ അര്‍ത്ഥത്തിലും ജനാധിപത്യം, അദ്ദേഹം ചൂണ്ടിക്കാട്ടി.
















