പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തരുടെ സുരക്ഷയ്‌ക്കായും മറ്റും നിയോഗിച്ചിട്ടുള്ള സെക്യൂരിട്ടി ജീവനക്കാരില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്ചാത്തലത്തലമുള്ള ഇടത് അനുകൂലികള്‍. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ പലരും ഭക്തരോട് മൂന്നാംമുറ പ്രയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് താത്കാലിക ജീവനക്കാരില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ക്രിമിനല്‍ കേസ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
സന്നിധാനത്ത് ഭക്തന്റെ കൈപിടിച്ച് തിരിക്കുന്ന ദൃശ്യത്തിലെ വില്ലന്‍ അനയാര്‍ ഒല്ലന്‍കുഴിയില്‍ അനീഷ് എന്ന സ്ഥിരം സെക്യൂരിട്ടി ജീവനക്കാരനെ പോലീസ് കൈയോടെ പിടികൂടിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം പേട്ട, മെഡിക്കല്‍ കോളജ്, പട്ടം, പേരൂര്‍കട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ടെന്ന് കണ്ടെത്തി. മനപൂര്‍വമുള്ള കൊലപാതക ശ്രമം, ലഹളയ്‌ക്ക് നേതൃത്വം നല്‍കുക, വീട്ടില്‍ അതിക്രമിച്ചു കയറുക, വാഹനം അലക്ഷ്യമായി ഓടിച്ച് മരണത്തിന് ഇടയാക്കുക തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണു അനീഷ് എന്ന് കണ്ടെത്തിയിരുന്നു.
പോലീസിന്റെയും ദേവസ്വം സെക്യൂരിട്ടി ഗാര്‍ഡുമാരുടെയും യൂണിഫോം സമാനമായതു കൊണ്ട് പോലീസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സെക്യൂരിട്ടി ഗാര്‍ഡുമാരാണ് വില്ലന്മാരെന്ന കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ജീവനക്കാരിലേക്കും അന്വേഷണം വ്യാപിച്ചതോടെ മൊബൈല്‍ ഫോണ്‍ മോഷണക്കേസ് പ്രതി മുതല്‍ ഗുണ്ടാകേസ് പ്രതികള്‍ വരെ ശബരിമലയില്‍ താല്‍ക്കാലിക സെക്യൂരിട്ടി ജീവനക്കാരായി ജോലി ചെയ്യുന്നതായി കണക്കാക്കിയത്. ഇവര്‍ എല്ലാവരും തന്നെ ഇടതു സഹയാത്രികരാണെന്നാണു വിവരം.
അതേസമയം ഇത്തരത്തില്‍ ക്രിമനല്‍ സ്വഭാവമുള്ളവരെ ശബരിമല പോലൊരു സ്ഥലത്ത് നിയമനം ലിഭിച്ചത് എങ്ങിനെയെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിയമനങ്ങള്‍ക്ക് പോലീസ് ക്ലിയറന്‍സ് വേണമെന്നിരിക്കെ ഇത്രയേറെ സാമൂഹികവിരുദ്ധര്‍ എങ്ങനെ ശബരിമലയില്‍ ജോലിക്കെത്തി എന്ന കാര്യം സംശയാസ്പദമാണ്.
അതേസമയം ബോര്‍ഡിലെ താത്കാലിക നിയമനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തിരുവനന്തപുരത്തെ സിപിഎം നേതാവാണെന്നും അരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി അനുഭാവത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയിരിക്കുന്നത്. അതിനിടെ വിഷയത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് മുന്‍ സ്പെഷല്‍ ഓഫീസര്‍ രാഹുല്‍ ആര്‍.നായര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി.
















