തിരുവനന്തപുരം: മുഖ്യമന്ത്രിക്കുള്ള മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തില്‍ കുഴി ബോംബ് ഡിറ്റക്ടര്‍ വാങ്ങാനൊരുങ്ങി പോലീസ്. മുഖ്യമന്ത്രി പിണറായിയുടെ മലബാറിലെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് ഡിറ്റക്ടര്‍ വാങ്ങുന്നതെന്നാണ് പോലീസ് നല്കുന്ന സൂചന. മുഖ്യമന്ത്രിയുടെ സ്വദേശമായ കണ്ണൂരില്‍ മാസത്തില്‍ പത്തിലധികം തവണ പിണറായി ചിലപ്പോള്‍ വന്നുപോകുന്നുണ്ട്. അതിനാല്‍ തന്നെ അദേഹത്തെ മലബാറില്‍ വെച്ച് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. മൈന്‍ ഡിറ്റക്ടറിന് വാങ്ങുന്നതിന് ഒന്നര കോടി രൂപയാണ് കണക്കാന്നത്.
കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ കേന്ദ്രം കര്‍ശന നിര്‍ദേശനം നല്‍കിയിട്ടുണ്ട്. ഇതിനായുള്ള ആദ്യഘട്ട ഫണ്ട് മാസങ്ങള്‍ക്ക് മുമ്പ് കൈമാറിയിരുന്നു. ഈ തുക എടുത്താണ് ഇപ്പോള്‍ പിണറായിക്ക് പോലീസ് സുരക്ഷ ശക്തമാക്കുന്നത്. ‘ആന്റി മൈന്‍ ഡിറ്റക്ടര്‍ ഫോര്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് ഫോര്‍ ഓള് റൗണ്ട് പ്രോട്ടക്ഷന്‍’ എന്ന കവചിത വാഹനവും പോലീസ് വാങ്ങാന്‍ ഉദേശിക്കുന്നുണ്ട്.
ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സര്‍ക്കാര്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളും വനമേഖലകളുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായും ഇവര്‍ കുഴിബോംബുകള്‍ സ്ഥാപിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രിക്ക് ഇതിനിടയില്‍ തന്നെ മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്നും അതിനാല്‍ മലബാറില്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കേണ്ടതാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സംസ്ഥാന പോലിസ് മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: