കൊച്ചി: പിണറായി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ മാത്രമേ താല്‍പര്യമുള്ളൂവെന്ന് ഹൈക്കോടതി വിമർശിച്ചു. സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെതിരായി പരാമര്‍ശം നടത്തിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരടങ്ങുന്ന സംഘത്തിന്റെയും വിദേശയാത്ര അനാവശ്യ ധൂര്‍ത്താണെന്നും അംഗീകരിക്കാന്‍ സാധിക്കാത്ത നടപടിയാണെന്നും പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യാഗസ്ഥരുമുള്‍പ്പടെയുള്ള 13 അംഗ സംഘത്തിന്റെ യാത്ര എന്തിന് വേണ്ടിയെന്ന് പോലും ആര്‍ക്കും വ്യക്തമല്ല. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയും രംഗത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: