പത്തനംതിട്ട: ശബരിമല സന്നിധാനത്തുള്ള ദേവസ്വം ജീവനക്കാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന് സ്പെഷ്യല്‍ ഓഫീസര്‍ രാഹുല്‍.ആര്‍. നായരുടെ റിപ്പോര്‍ട്ട്. ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി.
ഭക്തരെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഇത്തരക്കാരാണ് അതീവ സുരക്ഷാമേഖലയായ സോപാനത്തില്‍ പോലും ഭക്തരെ നിയന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭക്തരോടുള്ള ഈ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 15-ാം തിയ്യതി വരെ സന്നിധാനത്ത് ചുമതലയുണ്ടായിരുന്നത് രാഹുല്‍ ആര്‍. നായര്‍ ഐപിഎസിനായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. സോപാനത്തില്‍ അധികനേരം നിന്നു തൊഴുത മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ രാഹുല്‍ ആര്‍ നായരുടെ സഹോദരനെ ദേവസ്വം ജീവനക്കാര്‍ നീക്കിയതാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് എഴുതാന്‍ കാരണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.
















