Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏഴിമല നാവിക അക്കാഡമിയില്‍ സൗജന്യ ബിടെക് പഠനം; സബ്‌ലെഫ്റ്റനന്റായി ജോലി

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Dec 2, 2019, 06:23 am IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

നാവികസേനയില്‍ സൗജന്യ എന്‍ജിനീയറിംഗ് ബിരുദപഠനത്തിനും സബ്‌ലെഫ്റ്റനന്റായി ജോലി നേടാനും മികച്ച അവസരം. കേരളത്തില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാഡമിയില്‍ 2020 ജൂലൈയിലാരംഭിക്കുന്ന 10+2 (ബിടെക്) കേഡറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പഠന പരിശീലനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിടെക് ബിരുദവും സബ് ലെഫ്റ്റനന്റായി ജോലിയും ലഭിക്കും. ബിടെക് കോഴ്‌സിന്റെ കാലാവധി നാലു വര്‍ഷമാണ്. ആകെ 37 ഒഴിവുകളാണുള്ളത്. ചെലവുകള്‍ നാവികസേന വഹിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ംംം.ഷീശിശിറശമിിമ്്യ.ഴീ്.ശി ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

യോഗ്യത: അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഭാരത പൗരന്മാരായിരിക്കണം. 2001 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/സീനിയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ ക്കില്‍ കുറയാതെ നേടിയിരിക്കണം. ജെഇഇ മെയിന്‍ 2019 അഭിമുഖീകരിച്ചി ട്ടുള്ള വരാകണം  മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസ് ഉള്ളവരാകണം. വൈകല്യങ്ങളൊന്നും ഉണ്ടാവാന്‍ പാടില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

അപേക്ഷ: ഓണ്‍ലൈനായി ംംം.ഷീശിശിറശമിിമ്്യ.ഴീ്.ശി ഇപ്പോള്‍ സമര്‍പ്പിക്കാം. ഇ-മെയിലും മൊബൈല്‍ ഫോണ്‍ നമ്പരും പത്ത്, പന്ത്രണ്ട് പരീക്ഷാ സര്‍ട്ടിഫിക്കറ്റുകളും മറ്റും അപേക്ഷാ സമര്‍പ്പണത്തിനാവശ്യമാണ്. ഡിസംബര്‍ 19 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ജെഇഇ 2019 സ്‌കോര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ എന്നിവ കൈവശം കരുതണം. സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ ഇന്റര്‍വ്യുവിന് ഹാജരാകുമ്പോള്‍ ഇതൊക്കെ ഹാജരാക്കേണ്ടതുണ്ട്.

സെലക്ഷന്‍: ജെഇഇ മെയിന്‍ 2019 ഓള്‍ ഇന്ത്യാ റാങ്ക് അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ബംഗളൂരു, വിശാഖപട്ടണം, കോയമ്പത്തൂര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നടത്തുന്ന ഇന്റര്‍വ്യുവിന് ക്ഷണിക്കും. ഇ-മെയില്‍/എസ്എംഎസ് വഴിയാണ് അറിയിപ്പ് ലഭിക്കുക.

അഞ്ച് ദിവസത്തോളം നീളുന്ന ഇന്റര്‍വ്യുവിന് രണ്ട് ഘട്ടങ്ങളുണ്ടാവും. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സെപ്ഷന്‍, ഗ്രൂപ്പ് ചര്‍ച്ച എന്നിവയില്‍ പ്രാഗല്‍ഭ്യം തെളിയിക്കണം. ഇതില്‍ പരാജയപ്പെടുന്നവരെ തിരിച്ചയക്കും. രണ്ടാംഘട്ടത്തില്‍ സൈക്കോളജിക്കല്‍ ടെസ്റ്റിംഗ്, ഗ്രൂപ്പ് ടെസ്റ്റിംഗ്, അഭിമുഖം എന്നിവ നേരിടണം. ഇതില്‍ തിളങ്ങുന്നവരെ വൈദ്യപരിശോധന നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യുവിന് ഹാജരാകുന്നവര്‍ക്ക് എസി 3 ടയര്‍ റെയില്‍ ഫെയര്‍ ലഭിക്കും. ടിക്കറ്റ് ഹാജരാക്കണം. ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെ ഫോട്ടോകോപ്പി, ചെക്ക് ലീഫ് എന്നിവയും കൈവശമുണ്ടാകണം.

പരിശീലനം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കണ്ണൂര്‍ ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാഡമിയില്‍ 2020 ജൂലൈയില്‍ പരിശീലനം ആരംഭിക്കും. കേഡറ്റുകള്‍ക്ക് നാലുവര്‍ഷത്തെ ബിടെക് കോഴ്‌സില്‍ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലാണ് പഠനാവസരം.   കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ബിടെക് ബിരുദം സമ്മാനിക്കും. പരിശീലന കാലയളവില്‍ പുസ്തകം/റീഡിംഗ് മെറ്റീരിയല്‍സ്, ആഹാരം, വസ്ത്രം, പാര്‍പ്പിടം ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കി സബ്‌ലെഫ്റ്റനന്റായി 56,100 രൂപ അടിസ്ഥാന ശമ്പളത്തില്‍ നിയമിക്കുന്നതാണ്. കമാന്‍ഡര്‍വരെ ഉദ്യോഗക്കയറ്റത്തിന് ഒട്ടേറെ അവസരങ്ങളുണ്ട്. പെന്‍ഷന്‍, ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in സന്ദര്‍ശിക്കുക.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് 

വിഷയങ്ങളില്‍ മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു

ഒഴിവുകള്‍- 37,

ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 19 വരെ

സെലക്ഷന്‍: ജെഇഇ മെയിന്‍ 2019 റാങ്കടിസ്ഥാനത്തില്‍ 

എസ്എസ്ബി ഇന്റര്‍വ്യു വഴി പരിശീലനം 2020 ജൂലൈയില്‍ ആരംഭിക്കും

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍
India

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

Kerala

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

Kerala

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

പുതിയ വാര്‍ത്തകള്‍

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies