Categories: Samskriti

നീലിമല

ന്തളം രാജാവിന്റെ പ്രതിനിധിയുടെ അനുഗ്രഹവും വാങ്ങി ഭസ്മം പ്രസാദമായി സ്വീകരിച്ച് യാത്ര തുടങ്ങിയാല്‍ അല്‍പദൂരം സമതലമാണ്. അതുകഴിഞ്ഞാല്‍ നീലിമലകയറ്റം. പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ ആദ്യം കയറുന്ന മലയാണ് നീലിമല. എട്ടു തട്ടുകളില്‍ കുത്തനെയുള്ള കയറ്റമാണ് ഇവിടം. അയ്യപ്പന്റെ പൂങ്കാവനത്തിലൂടെയാണ് യാത്ര. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ് ശബരിമലയും തീര്‍ഥാടന വഴികളും. ‘നീലിമ കയറ്റം കഠിനമെന്റയ്യപ്പാ’  എന്നാണ്  തീര്‍ഥാടകര്‍ അയ്യപ്പനെ വിളിച്ച് കേഴുന്നത്. 

മാതംഗമഹര്‍ഷിയുടെ ഭക്തയും ശ്രീരാമോപാസകയുമായിരുന്ന നീലിയുടെ പേരിലുള്ള മലയാണിത്. കണ്ടാലും കണ്ടാലും മതി വരില്ല അതിന്റെ ഗാംഭീര്യം. എത്ര ആസ്വദിച്ചാലും തീരില്ല അതിന്റെ സൗന്ദര്യം. 925 ചതുരശ്രകിലോമീറ്ററാണ് ഈ കാടിന്റെ വിസ്തൃതി. 

ജൈവവൈവിധ്യത്തിന്റെ കലവറയായ ഇവിടം വംശനാശ ഭീഷണി നേരിടുന്നവ ഉള്‍പ്പെടെ വിശിഷ്ടമായ അനവധി സസ്യജന്തുജാലങ്ങളുടെ ആവാസഭൂമിയാണ്. കുത്തനെയുള്ള കയറ്റത്തില്‍ നിന്ന് ഒഴിവാകാന്‍ ചില ഭക്തര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി മരക്കൂട്ടത്ത് എത്തി ചന്ദ്രാനനന്‍ റോഡിലൂടെ സന്നിധാനത്ത് എത്തും. ഇപ്പോള്‍ നീലിമല കയറ്റത്തിന് കരിങ്കല്‍ പടവുകളുണ്ട്. കുത്തനെയുള്ള കയറ്റമായതിനാല്‍ ഭക്തര്‍ക്ക് കാര്‍ഡിയോളജി സെന്ററിന്റെയും ഓക്‌സിജന്‍ പാര്‍ലറുകളുടെയും സൗകര്യമുണ്ട്.

                                                                                                                     9447261963  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക