ന്യൂദല്‍ഹി: സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഫലം കാണുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1,03,492 കോടിയാണ് നവംബറിലെ ജിഎസ്ടി വരുമാനം. 2017 ജൂലായില്‍ ജിഎസ്ടി നടപ്പാക്കിയതിനുശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
ജിഎസ്ടിയ്‌ക്ക് ശേഷം 2019 ഏപ്രില്‍, മാര്‍ച്ച് മാസങ്ങളില്‍ മാത്രമാണ് ഇതിലും ഉയര്‍ന്ന വരുമാനം നേടാന്‍ കഴിഞ്ഞിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ഫലം കണ്ടതിന്റെ സൂചനയാണ് ഇതെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു. മുന്‍മ്പുള്ള രണ്ടു മാസത്തെ ഇടിവിനു ശേഷമാണ് ജിഎസ്ടി വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്.
2019 നവംബറില്‍ പിരിച്ച തുകയില്‍ 19,592 കോടി രൂപ സെന്‍ട്രല്‍ ജിഎസ്ടി ഇനത്തിലാണ്. സ്റ്റേറ്റ് ജിഎസ്ടി 27,144 കോടി,ഇന്റഗ്രേറ്റഡ് ജിഎസ്ടി 49,028 കോടി, സെസ് ഇനത്തില്‍ 7727 കോടി എന്നിങ്ങനെയാണ് പിരിച്ചെടുത്തത്. രണ്ടു മാസത്തെ ഇടിവിന് ശേഷം മികച്ച വളര്‍ച്ചയാണ് നവംബറില്‍ കാണിച്ചിരിക്കുന്നത്. ആഭ്യന്തര ഇടപാടുകളിലെ ജിഎസ്ടി ശേഖരം 12% വളര്‍ച്ച കൈവരിച്ചു. ഇത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇങ്ങനെ വരുമാസങ്ങളിലും മുന്നോട്ട് പോയാല്‍ സാമ്പത്തിക രംഗം കൂടുതല കെട്ടുറപ്പുള്ളതാകുമെന്ന് വിദഗ്ദര്‍ വ്യക്തമാക്കി.
















