മുംബൈ: കുടംബത്തോടൊപ്പം മൂന്ന് ദിവസം കശ്മീര്‍ സന്ദര്‍ശിക്കുകയും ഇവിടെ ചെലവഴിക്കുകയും ചെയ്താല്‍ എത്രത്തോളം ശാന്തമാണ് ഇവിടമെന്ന് സ്വയം കണ്ടറിയാനാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയില്‍ നടന്ന എക്കണോമിക് ടൈംസിന്റെ കോര്‍പ്പറേറ്റ് എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
370-ാം വകുപ്പ് റദ്ദാക്കിയ ശേഷമുള്ള നാല് മാസത്തെ കശ്മീരിലെ സ്ഥിതിഗതികളെ കുറച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. ആളുകള്‍ പറയുന്നു ഇവിടെ രക്തപുഴ ഒഴുകുന്നെന്ന്. എന്നാല്‍ പ്രത്യേക വകുപ്പ് റദ്ദാക്കിയ ശേഷം ഒരാളു പോലും പോലീസ് വെടിവയ്‌പ്പില്‍ ഇവിടെ കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കര്‍ഫ്യൂവില്‍നിന്ന് കശ്മീര്‍ ഇന്ന് പൂര്‍ണ മുക്തമാണ്. മേഖലയില്‍ മുഴുവന്‍ സമാധാനം മാത്രമാണെന്നും ഷാ പറഞ്ഞു. 99.7 ശതമാനം വിദ്യാര്‍ഥികളാണ് ഇവിടെ പത്താം ക്ലാസ്, പ്രസ് ടു പരീക്ഷകളെഴുതുന്നതെന്നും ഷാ ചൂണ്ടിക്കാട്ടി.
















