തിരുവനന്തപുരം: സംസ്ഥാനത്തെ ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത ആര്‍ത്ത് ബിഷപ്പ് സൂസെപാക്യം. തമിഴ്‌നാട് സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്കായി ചെയ്തതിന്റെ പത്തിലൊന്ന് പോലും പിണറായി സര്‍ക്കാര്‍ തീരദേശവാസികള്‍ക്കായി ചെയ്തില്ല.
ദുരിത ബാധിതര്‍ക്കുള്ള സഹായ വിതരണത്തിനായി പലതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ദ
സര്‍ക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് വിമര്‍ശനം. ദുരന്തം നടന്ന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ ചില നല്ല കാര്യങ്ങള്‍ ചെയ്തു. ഇത് തമിഴ്‌നാട് സര്‍ക്കാര്‍ ഇത് പിന്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സഹായങ്ങളും നല്‍കി പൂര്‍ത്തിയാക്കി എന്നാല്‍ സംസ്ഥാനത്ത് തുടക്കത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആശ്വാസ നടപടികള്‍ ഉണ്ടായത്.
ഓഖി ദുരിത ബാധിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടിക്കായി കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതാണ്. ഇതിനുള്ള മറുപടി തന്നെ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയതെന്നും സൂസെപാക്യം കുറ്റപ്പെടുത്തി.
















