ഇരിങ്ങാലക്കുട: എസ്.എന്‍. ചന്ദ്രിക എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ സി.ആര്‍. കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരത്തിന് പദ്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ് അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നാളെ വൈകിട്ട് വൈകിട്ട് നാലിന് എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണധര്‍മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പുരസ്‌കാരം സമര്‍പ്പിക്കും. ട്രസ്റ്റി സി.കെ. ജിനന്‍ പ്രശസ്തി പത്രസമര്‍പ്പണം നിര്‍വഹിക്കും.
പ്രൊഫ. എം.കെ. സാനു, കാലടി സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രവികുമാര്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ എന്നിവര്‍ അടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പ്രൊഫ. എം.കെ. സാനു, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, മുന്‍ എംപി ഇന്നസെന്റ്, പ്രൊഫ. കെ.യു. അരുണന്‍ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു എന്നിവര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കുമെന്നും ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. രവി അറിയിച്ചു.
















