കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതല്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം. ഇന്നു മുതല്‍ പരിശോധന കര്‍ക്കശമാക്കും, എന്നാല്‍, തത്ക്കാലം പിഴയീടാക്കില്ല.
കുട്ടികള്‍ അടക്കം പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി അടുത്തിടെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ഡിസംബര്‍ ഒന്നു മുതല്‍ നിര്‍ബന്ധമാക്കാനും നിര്‍ദേശിച്ചിരുന്നു. പരിശോധനയ്‌ക്കൊപ്പം ബോധവത്കരണവും നടത്തും. എന്നു മുതലാണ് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് സര്‍ക്കാര്‍ വ്യക്തതമാക്കിയിട്ടില്ല. ഹെല്‍മെറ്റില്ലാത്തവര്‍ക്കും സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍ക്കും 500 രൂപയാണ് പിഴ. കുറ്റം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ പിഴ ആയിരം രൂപ. വീണ്ടും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.
















