കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 20-ാമത് ബലിദാന ദിനാചരണം യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് വിവിധ പരിപാടികളോടെ നടക്കും. ‘മാര്‍ക്‌സിസ്റ്റ്, മാവോയിസ്റ്റ്, മതഭീകരവാദത്തിനെതിരെ യുവമോര്‍ച്ച’ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.
രാവിലെ എട്ടിന് പാനൂര്‍ മാക്കൂല്‍ പീടികയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ആര്‍എസ്എസ് സാംഘിക്കും നടക്കും. കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹ് വി. ശശിധരന്‍ സംസാരിക്കും. വൈകിട്ട് അഞ്ചിന് പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍, അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ബഹുജനറാലിയും പൊതുസമ്മേളനങ്ങളുമുണ്ടാകും. ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിക്കും.
ഇന്നലെ രാവിലെ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ നടന്ന ബലിദാന്‍ ജ്യോതി യാത്രകള്‍ക്ക് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി. അരുണ്‍, സംസ്ഥാന സമിതിയംഗം ടി.വി. ശ്രീകുമാര്‍, ജില്ലാ അധ്യക്ഷന്‍ സി.സി. രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















