ബഹുദൈവവാദം, ഏകദൈവവാദം എന്നിങ്ങനെ പ്രാചീനസമൂഹങ്ങളിലെല്ലാം തന്നെ ദൈവവാദം നില നിന്നിരുന്നു. വിദേശസമൂഹങ്ങളില് ആകട്ടെ ക്രമേണ ഒരേ ഒരു ദൈവം ഒരേ ഒരു പ്രവാചകന് ഒരേ ഒരു വിശുദ്ധഗ്രന്ഥം (അതില്‍ ദൈവത്തിന്റെ അരുളുകളും പ്രവാചകനു വെളിപാടായി കിട്ടിയതും മാറ്റംവരുത്താന്‍ പാടില്ലാത്തതും ആയ വിധിനിഷേധങ്ങളും ആചരണങ്ങളും അടങ്ങിയിരിക്കുന്നു) അവയെ വ്യാഖ്യാനിച്ചു നടപ്പാക്കാന്‍ അധികാരമുള്ള പുരോഹിതരുടെ മേധാവിത്വം ഇവയെ അനുസരിക്കാന്‍ മാത്രം ബാധ്യസ്ഥരായ അനുയായിവൃന്ദം എന്ന ഏകശിലാരൂപ (ങീിീഹശവേശര) ഘടന പുലര്‍ത്തുന്ന സെമിറ്റിക്മതങ്ങളുടെ മേല്‍ക്കോയ്മ മാത്രമായി. ജൂതം,ക്രൈസ്തവം, ഇസ്ളാമികം എന്നിങ്ങനെ മൂന്നാണ് സെമിറ്റിക് മതങ്ങള്‍. ഇവയെ അബ്രഹാമിക് മതങ്ങള്‍ എന്നും പറയുന്നു. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ പ്രതിഷേധരൂപത്തില്‍, പ്രതിക്രിയ എന്ന നിലയ്ക്ക്, ഉണ്ടായതുകൊണ്ടാകാം മറ്റെല്ലാ മാര്‍ഗങ്ങളോടും തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തുന്ന െ്രെകസ്തവ, ഇസ്ളാമിക മതങ്ങള്‍ മതപരിവര്‍ത്തനത്തിലൂടെ അംഗബലം വര്‍ദ്ധിപ്പിക്കാനും രാജനൈതികമായ അധീശത്വം (ജീഹശശേരമഹ ഒലഴലാീി്യ) നേടാനും ആണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ഏകരൂപതയിലൂന്നുന്ന ഈ രണ്ടു മതങ്ങളിലും കാലക്രമേണ പരസ്പരം സ്പര്‍ദ്ധ പുലര്‍ത്തുന്ന നിരവധി അവാന്തരവിഭാഗങ്ങളുണ്ടായി. െ്രെകസ്തവത്തില് കാത്തലിക്, പ്രൊട്ടസ്റ്റന്റ്, പെന്തക്കോസ്ത് തുടങ്ങിയ അനേകം വിഭാഗങ്ങള്‍ കാണപ്പെടുന്നു. ഇസ്ളാം മതത്തിലും ഷിയാ, സുന്നി, അഹമ്മദീയ മുതലായ പലപല അവാന്തരരൂപങ്ങള് പ്രസിദ്ധമാണല്ലോ. ഭാരതത്തിലും ഹിന്ദുഗോത്രങ്ങളില്‍ പലതിലും ബഹുദൈവവാദം, ഏകദൈവവാദം എന്നിവ നിലനിന്നിരുന്നു. വേദങ്ങളിലും ബഹുദേവതാകല്പനകളും ഏകദൈവവാദവും കാണാം.
ദയാനന്ദസരസ്വതി വേദത്തിലെ ഏകദൈവവാദത്തെ തന്റെ സത്യാര്‍ത്ഥപ്രകാശം എന്ന പുസ്തകത്തില്‍ വെളിവാക്കുന്നുണ്ട്. വൈദികമായ യാഗാദികര്‍മ്മങ്ങളും നിഷ്ഠകളും ഈ ദേവതകളുടെ പ്രീതി സമ്പാദിക്കുവാനും അതു വഴി ഇഹലോകത്തും പിതൃലോകം, സ്വര്‍ഗലോകം മുതലായ പരലോകങ്ങളിലും സുഖം അനുഭവിക്കുവാനും വേണ്ടിയുള്ളതാണ്. ഋക്സംഹിതകളും ബ്രാഹ്മണങ്ങളും ചേര്‍ന്ന വൈദികകര്‍മ്മകാണ്ഡത്തില്‍ ആണ് ഇവ വിവരിക്കുന്നത്. ഉപാസനാകാണ്ഡം എന്നു പറയുന്ന ആരണ്യകങ്ങളില്‍ ഇവയെ അതേ ലക്ഷ്യത്തിനുതകുന്ന പ്രതീക കല്‍പ്പനകളായും ധ്യാനപ്രക്രിയകളായും അവതരിപ്പിച്ചിരിക്കുന്നു. ജ്ഞാനകാണ്ഡം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉപനിഷത്തുകളില്‍ വൈദികചിന്തകര്‍ ബ്രഹ്മവാദത്തിലും ജനനമരണരൂപമായ സംസാരചക്രത്തില്നിന്നുമുള്ള മോചനരൂപമായ മോക്ഷസങ്കല്പ്പത്തിലും എത്തിച്ചേരുന്നു.
അമ്മദൈവാരാധനയ്ക്കാണ് കൂടുതല്‍ പഴക്കം എന്നു പുരാവസ്തുഗവേഷകര്‍ (ഉശഹശുഗ. ഇവമസൃമയീൃവ്യേ, കിറശമ അി അൃരവമലീഹീഴശരമഹ ഒശേെീൃ്യ) ചൂണ്ടിക്കാണിക്കുന്നു. എങ്കിലും നാലാം ശതകം ബിസിഇ മുതല്‍ പ്രകടമായി രൂപം കൊണ്ട വൈഷ്ണവസമ്പ്രദായങ്ങളിലാണ് ഭാരതീയദൈവവാദമാതൃകയുടെ പരിസമാപ്തി (ഈഹാശിമശേീി) കാണാന്‍ കഴിയുന്നത്. ഭണ്ഡാര്‍ക്കര്‍, റായ്ചൗധരി, സുരേന്ദ്രനാഥ് ദാസ്ഗുപ്ത എന്നിവരുടെ പഠനങ്ങള്‍ ഇതു വെളിവാക്കുന്നു. ഈ വൈഷ്ണവസമ്പ്രദായത്തിന്റെ ഉത്പത്തി, വികാസം, പരിണാമങ്ങള്‍, തത്വചിന്ത തുടങ്ങിയ നാനാവശങ്ങള്‍ നാം പരിശോധിച്ചു. ഭാരതത്തിന്റെ വടക്കുകിഴക്കുഭാഗത്ത്് നിരീശ്വരപഥങ്ങളായ ജൈന, ബൗദ്ധ ദര്‍ശനങ്ങളും വടക്കുപടിഞ്ഞാറു ഭാഗത്ത്് ഈശ്വരവാദപരമായ വൈഷ്ണവസമ്പ്രദായവും ഏറക്കുറെ സമകാലികമായി (300 ആഇഋ 500 ഇഋ) പ്രകടരൂപം കൈക്കൊണ്ടു എന്ന് ഭണ്ഡാര്‍ക്കര്‍ പറയുന്നു. വൈദികവും അവൈദികവുമായ ധാരകള്‍ ചേര്‍ന്നാണ് വൈഷ്ണവസമ്പ്രദായം രൂപപ്പെട്ടത് എന്ന് ഭണ്ഡാര്‍ക്കറും റായ് ചൗധരിയും ചൂണ്ടിക്കാട്ടുന്നുണ്ടണ്ട. വാസുദേവസങ്കല്‍പ്പത്തെ കേന്ദ്രമാക്കിയുണ്ടായ ഏകാന്തധര്‍മ്മം അഥവാ ഭാഗവതധര്‍മ്മം ആയിരുന്നു വൈഷ്ണവസമ്പ്രദായത്തിന്റെ ആദിമരൂപം എന്നു നാം കണ്ടു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: