കൊച്ചി: ഷെയ്ന് നിഗത്തിനെതിരെയുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സെക്രട്ടറി രഞ്ജിത്ത്. ഷെയ്നിനെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, നടന് കാരണം നിര്‍മാണം മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നത് വരെ ഷെയ്നുമായി സഹകരിക്കില്ലെന്നതാണ് തീരുമാനമെന്നും രഞ്ജിത്ത് പറഞ്ഞു.
ഷെയ്നിന്റെ പ്രായം കണക്കിലെടുത്ത് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. ഇരുസിനിമകളുടെ നിര്‍മാണം മുടങ്ങിയതിനെ തുടര്‍ന്ന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് തിരികെ ലഭിക്കുന്നത് വരെ ഷെയ്നിനൊപ്പം സഹകരിക്കണ്ട എന്നാണ് നിര്‍മാതാക്കളുടെ തീരുമാനമെന്നും അദേഹം പറഞ്ഞു. എന്നാല്‍, ഈ നിലപാട് ഷെയ്നിനോട് മാത്രമല്ല പുതു തലമുറയിലെ ഇത്തരത്തില്‍ പെരുമാറുന്ന പലതാരങ്ങള്‍ക്കുമുള്ളതാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
അമ്മ പലരീതിയില്‍ ഇടപെട്ടിട്ടും തികച്ചും നിഷേധപരമായാണ് ഷെയ്ന് പെരുമാറിയതെന്നും ഷെയ്നിന്റെ അമ്മ ലൊക്കേഷനില്‍ നേരിട്ടെത്തി സിനിമയുടെ ഷൂട്ടിങ് മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമം നടത്തിയെന്നും കുടുംബാംഗങ്ങളും സിനിമാസംഘടനകളും പല രീതിയില്‍ ശ്രമം നടത്തിയിട്ടും ഷെയ്നിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദിത്തപരമായ പെരുമാറ്റം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: