കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരാക്കുന്നതിനു മുന്നേ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ പ്രാര്‍ഥന നടത്തി ഒന്നാം പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍. അനുയായികള്‍ക്കും സഹവൈദികര്‍ക്കും ഒപ്പമായിരുന്നു പ്രാര്‍ത്ഥന.
വിചാരണയ്‌ക്ക് മുന്നോടിയായി ഹാജരാകാന്‍ കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്ന് ഫ്രാങ്കോയ്‌ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനും ഇറങ്ങവെയാണ് ബിഷപ്പ് ഫ്രാങ്കോയുടെ പ്രകടനങ്ങള്‍ നടന്നത്. കേസ് പരിഗണിച്ച കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി ആറിലേക്ക് മാറ്റുകയും ഫ്രാങ്കോക്ക് ജാമ്യം നീട്ടി നല്‍കുകയും ചെയ്തു.
നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ അനുയായിവൃന്ദത്തോട് ഒപ്പമെത്തിയ ഫ്രാങ്കോ കത്തോലിക്കാ പ്രാര്‍ത്ഥന ശൈലിയില്‍ 15 മിനിറ്റ് പ്രാര്‍ത്ഥനക്കു ശേഷമാണ് വെള്ള ടെമ്പോ ട്രാവലറില്‍ അനുയായികള്‍ക്കൊപ്പം കോടതിയിലേക്ക് യാത്ര തിരിച്ചത്. സഹവൈദികരും ക്രൈസ്തവ സംഘടനാ ഭാരവാഹികളും ഫ്രാങ്കോയ്‌ക്ക് ഒപ്പം പ്രാര്‍ത്ഥിച്ചു.
















