തിരുവനന്തപുരം: മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം ലഭിച്ചതില്‍ അസ്വസ്ഥരായി സിപിഎം ആക്ടീവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും. അക്കിത്തത്തിന് പുരസ്‌കാരം ലഭിച്ചതിനെ ഇകഴ്‌ത്തികാണിച്ചാണ് ഇവര്‍ രംഗത്തെത്തിയത്. സമൂഹത്തില ജാതി വേര്‍തിരിവ് ഉണ്ടാക്കാനും മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണില്‍ പ്രവര്‍ത്തിച്ചവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മീഡിയാ വണ്ണില്‍ പ്രവര്‍ത്തിച്ച ശേഷം ന്യൂസ് 18 കേരളത്തില്‍ എത്തിയ സനീഷ്. ഡൂള്‍ ന്യൂസ് എഡിറ്ററായിരുന്ന ശ്രീജിത്ത് ദിവാകരന്‍, ഷാഹിന എന്നിവരാണ് അക്കിത്തത്തിനെതിരെ രംഗത്തുവന്നിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍.

സിപിഎം സൈബര്‍ ആക്ടീവിസ്റ്റും ചുംബനസമര നേതാവുമായ രശ്മി ആര്‍. നായരും അക്കിത്തതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

എന്നാല്‍ ഇവര്‍ക്കെതിരെ രാഷ്‌ട്രീയ വ്യത്യാസം മറന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. സിപിഎമ്മിന്റെ സൈബര്‍ പ്രചാരകരെല്ലം മലയാളത്തിന്റെ ഈ നേട്ടത്തില്‍ അസ്വസ്ഥരാണ്. അക്കിത്തത്തിന് അവാര്‍ഡ് ലഭിച്ചതിലുള്ള പ്രതിഷേധം അവര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി തീര്‍ക്കുന്നുണ്ട്.

നേരത്തെ, അക്കിത്തത്തെ അഭിനന്ദിക്കുന്നതിനിടെയും ജാതി ചിന്തകലര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്കിത്തത്തെ അഭിനന്ദിച്ചത്. അക്കിത്തത്തെക്കുറിച്ച് പറയുന്നതിനിടെ നമ്പൂതിരിമാര്‍ മനുഷ്യമാര്‍ അല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പോസ്റ്റിലൂടെ സ്ഥാപിച്ചെടുക്കുന്നുണ്ട്. ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പിണറായി ശ്രമിക്കുന്നത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
















