തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായ അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ അഭിനന്ദിക്കുന്നതിനിടെയും ജാതി ചിന്തകലര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയ. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്കിത്തത്തെ അഭിനന്ദിച്ചത്. അക്കിത്തത്തെക്കുറിച്ച് പറയുന്നതിനിടെ നമ്പൂതിരിമാര്‍ മനുഷ്യമാര്‍ അല്ലായിരുന്നുവെന്നും മുഖ്യമന്ത്രി പോസ്റ്റിലൂടെ സ്ഥാപിച്ചെടുക്കുന്നുണ്ട്. ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പിണറായി ശ്രമിക്കുന്നത്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അപരനുവേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നത്. ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹനായ അക്കിത്തത്തിന് അനുമോദനങ്ങള്‍. അക്കിത്തത്തിന് ലഭിച്ച പുരസ്‌കാരം മലയാള സാഹിത്യത്തിന് കിട്ടിയ വലിയ അംഗീകാരമാണ്. മനുഷ്യന്റെ വേദനകളെച്ചൊല്ലിയുള്ള ആര്‍ദ്രസംഗീതം എപ്പോഴും മനസ്സില്‍ മുഴങ്ങിയ കവിയായിരുന്നു അക്കിത്തം. ‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കേെവ, ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’ എന്ന വരികള്‍ കവിയുടെ ജീവിതദര്‍ശനം തന്നെയാണ്. നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണ ശ്രമങ്ങളില്‍ ഇം.എം.എസ്. നമ്പൂതിരിപ്പാടിനും വി.ടി. ഭട്ടതിരിപ്പാടിനുമൊപ്പം അക്കിത്തവുണ്ടായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിന്റെയും മുന്‍നിരയില്‍ അദ്ദേഹം നിന്നു. മാനവികതയുടെ അടിത്തറയില്‍ പ്രവര്‍ത്തിച്ച ‘പൊന്നാനിക്കളരി’യിലൂടെ വളര്‍ന്നുവന്ന അക്കിത്തത്തിന് മറ്റുള്ളവരെക്കുറിച്ചുള്ള ഉത്ക്കണ്ഠ എപ്പോഴുമുണ്ടായിരുന്നു.
















