ഹൈദരാബാദ് : ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനു പിന്നില്‍ മുസ്ലിമുകളെന്ന വിവാദ ട്വീറ്റുമായി മഹിള കോണ്‍ഗ്രസ്. ‘പ്രിയങ്ക കൊല്ലപ്പെട്ടത് സമാധാന പ്രിയരായ മുസ്ലിമുകളുള്ള പ്രദേശത്ത്. സ്‌കൂട്ടര്‍ പഞ്ചറായ അവരെ രക്ഷിക്കുന്നതിനു പകരം സമാധാനപ്രിയരായ രാക്ഷസന്മാര്‍ ഇപ്രകാരമാണ് പെരുമാറിയത് എന്നായിരുന്നു ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് മഹിളാ വിഭാഗം ഔദ്യോഗിക ട്വിറ്ററില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ട്വീറ്റ് പുറത്തുവിട്ടത്. ട്വീറ്റ് വിവാദമായതോടെ സമൂഹ മാധ്യമങ്ങളിലുടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയത്. ട്വീറ്റിനെതിരെ റീട്വീറ്റ് ചെയ്യാനും മുസ്ലിമുകള്‍ പ്രതികരിക്കാനും തുടങ്ങിയതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് 26കാരിയായ പ്രിയങ്കയ്‌ക്കു നേരെ അതിദാരുണമായ സംഭവം അരങ്ങേറിയത്.
സ്‌കൂട്ടര്‍ പഞ്ചറായ യുവതിയെ സഹായിക്കുന്നതിനും ബന്ധുക്കളെ വിളിക്കുന്നതിനും പകരം മുസ്ലിമുകള്‍ ക്രൂരമായി പെരുമാറി എന്ന പ്രസ്താവന നടത്തി. കൂടാതെ ഇവരെ രാക്ഷസന്മാര്‍ എന്നുകൂടി വിളിച്ചതോടെ മുസ്ലിമുകള്‍ ഇതിരെ വിമര്‍ശിച്ചിട്ടുണ്ട്. സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചന്നാരോപിച്ചാണ് ഇവര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിവാദമായ പശ്ചാത്തലത്തില്‍ ട്വീറ്റ് പിന്‍വലിച്ച് ആന്ധ്ര പ്രദേശ് മഹിള കോണ്‍ഗ്രസ് തലയൂരാന്‍ ശ്രമിച്ചെങ്കിലും ചുരുങ്ങിയ സമയം കൊണ്ടുതന്നെ ട്വീറ്റ് വന്‍ പ്രചാരമാണ് നേടിയത്. അതേസമയം കേസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ വൈകിയതായി പോലീസിനെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















