മംഗളൂരു: സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന മോഹന്‍ കുമാറിന് അഞ്ചാമത്തെ വധശിക്ഷ. മലയാളി യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ബണ്ട്വാള്‍ കന്യാനയിലെ മുന്‍ കായികാധ്യാപകന്‍ മോഹന്‍ കുമാറിന് (56) മംഗളൂരു കോടതി വധശിക്ഷ വിധിച്ചത്.
കാസര്‍കോട് പൈവളിഗെ കയ്യാറിലെ സാവിത്രി (25) കൊല്ലപ്പെട്ട കേസിലാണ് വിധി. വധശിക്ഷയ്‌ക്ക് പുറമെ 30 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ.
യുവതികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡനം നടത്തി ആഭരണങ്ങള്‍ തട്ടിയെടുത്ത് സയനൈഡ് നല്‍കി കൊലപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. 20 യുവതികളെ കൊലപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതില്‍ 13 കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. രണ്ടെണ്ണം വിചാരണയിലാണ്.
2009ലാണു സാവിത്രിയെ കൊലപ്പെടുത്തിയത്. കുമ്പള ബസ് സ്റ്റാന്‍ഡില്‍ വച്ചു പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി അടുപ്പത്തിലാക്കി. തുടര്‍ന്നു കുശാല്‍ നഗറിലെ ഒരു ലോഡ്ജില്‍ എത്തിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിറ്റേന്നു രാവിലെ ആഭരണങ്ങള്‍ അഴിച്ചു വാങ്ങുകയും ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു സയനൈഡ് ഗുളിക നല്‍കുകയുമായിരുന്നു.
ഛര്‍ദിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാറി നിന്നു കഴിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നു ശുചിമുറിയില്‍ കയറി ഗുളിക കഴിച്ച യുവതി തല്‍ക്ഷണം വീണു മരിച്ചു. ഇതിനു പിന്നാലെ മുറിയിലെത്തിയ മോഹന്‍ കുമാര്‍ ആഭരണങ്ങളെടുത്ത് നാട്ടിലേക്കു മടങ്ങി. 2009 സപ്തംബറില്‍ മറ്റൊരു കേസില്‍ മോഹന്‍ കുമാര്‍ പിടിയിലായതോടെയാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്.
















