ലോഹിതദാസിന്റെ നിവേദ്യത്തിലൂടെയെത്തി മലയാളികളുടെ മനം കവര്‍ന്ന നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരന്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇരുവരുടെയും. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്,സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. 2016ല്‍ റിലീസ് ചെയ്ത മറുപടിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാള സിനിമ. ‘ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു’. ബിസിനസുകാരനായ അരുണാണ് വരനെന്നും വനിതയ്ക്ക് നലകിയ അഭിമുഖത്തിലാണ് ഭാമ വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: