സന്നിധാനം: ആചാരങ്ങള്‍ ലംഘിച്ചാല്‍ ഭക്തര്‍ക്ക് അവരുടെ വഴിതേടേണ്ടിവരുമെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെവലുതായിരിക്കുമെന്നും മിസോറാം മുൻ ഗവര്‍ണണര്‍ കുമ്മനം രാജശേഖരന്‍. ശബരിമല കയറാനെത്തുന്ന ആക്ടിവിസ്റ്റുകളെ എങ്ങനെ നേരിടണമെന്ന് വിശ്വാസികള്‍ക്ക് അറിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. രാവിലെ ജന്മഭൂമിയുടെ സന്നിധാനം ബ്യൂറോയുടെ ഉദ്ഘാടനം കുമ്മനം നിർവഹിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ദേവസ്വം എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി നെടുമങ്ങാട് മുരളി, ജന്മഭൂമി റിപ്പോര്‍ട്ടര്‍ ജി.ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















