തിരുവനന്തപുരം: ആരോഗ്യ കേരളമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പൊള്ളായാണെന്ന് തെളിയിച്ച് പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല ഏറ്റവും താഴ്ന്ന നിലവാരത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ സാംപിള്‍ സര്‍വേ(എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകളിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്.
ഇതുപ്രകാരം സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതുപ്രകാരം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി താഴെയാണ് കേരളത്തിലൈ രോഗികളുടെ എണ്ണമെന്നാണ് കണക്കുകളില്‍ പറയുന്നത്.
രാജ്യത്തെ മൊത്തം രോഗാതുരത 7.5 ശതമാനം ഉള്ളപ്പോള്‍ കേരളത്തില്‍ മാത്രം ഇത് 24.5 ശതമാനമാണ്. തമിഴ്‌നാട്ടില്‍ ഇത് 6 ശതമാനവും മഹാരാഷ്‌ട്രയില്‍ 9.9 ശതമാനവുമാണിത്. ശ്വാസ തടസ്സം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ കരണങ്ങളാണ് കേരളത്തിലെ ജനങ്ങളെ കൂടുതലായി അലട്ടുന്ന പ്രശ്‌നങ്ങള്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉള്ളത്. കേരളത്തില്‍ ആയിരം ആളുകളില്‍ 105 പേര്‍ വീതം ചികിത്സ തേടുന്നുണ്ട്. 29 ശതമാനമാണ് നമ്മുടെ ദേശീയ ശരാശരി നിരക്ക്.
കേരളത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതില്‍ 38.3 ശതമാനം പേര്‍ മാത്രമേ കിടത്തി ചികിത്സയ്‌ക്കായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നുള്ളൂ. 57.9 ശതമാനം പേരും ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതേസമയം ചികിത്സാ ചെലവിന്റെ കാര്യത്തിലും കേരളം മുന്‍ പന്തിയിലാണ്. ദേശീയ തലത്തില്‍ 636 രൂപ ഒരു രോഗിക്കായി ചെലവിടുമ്പോള്‍ കേരളത്തില്‍ മാത്രം ഇത് 480 രൂപയാണ്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ ചെലവിലും വന്‍ വ്യത്യാസമാണ് ഉള്ളത്. സര്‍ക്കാര്‍ ആശുപത്രിയില്‍ 4469 രൂപ ശരാശരി ചെലവിടുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഇത് 28775 രൂപയായിരുന്നു. ദേശീയതലത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 4465ഉം 31845 രൂപയാണ് സ്വകാര്യ ആശുപത്രിയില്‍ ചെലവിടുന്നത്.
ഇത്തരത്തില്‍ ആരോഗ്യ സൂചികകളില്‍ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കി ഏറെ മുന്നിലാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖല വളര്‍ച്ചയിലാണെന്നും ചികിത്സയ്‌ക്കായി മികച്ച സര്‍ക്കാര്‍ ആശുപത്രികളാണ് ഉള്ളതെന്നും പിണറായി സര്‍ക്കാര്‍ പ്രസംഗിക്കുമ്പോണ് സംസ്ഥാനത്തെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
















