ന്യൂദല്‍ഹി: ദേശിയ ചിഹ്നങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിഴ 500 മുതല്‍ അഞ്ച് വരെയായി ഉയര്‍ത്തണമെന്ന ശുപാര്‍ശയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. നിലവിലെ പിഴതുക ഒരു ലക്ഷം രൂപവരെയാണ്.
1950 ലെ നിയമ പ്രകാരമുള്ള ശിക്ഷാ നടപടികളിലാണ് മാറ്റം കൊണ്ടുവരുന്നത്. ഇതുപ്രകാരം ദേശീയ പതാക, അശോകചക്രം, സര്‍ക്കാര്‍ വകുപ്പുകളുപയോഗിക്കുന്ന തിരിച്ചറിയല്‍ ചിഹ്നങ്ങള്‍, രാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും സീലുകള്‍, മഹാത്മാ ഗാന്ധിയുടെ ചിത്രം, പ്രധാനമന്ത്രിയുടെ ചിത്രം എന്നിവയും നിയമപരിധിയില്പ്പെടുത്താനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ദേശീയ ചിഹ്നങ്ങളെ വ്യാപാരവാണിജ്യ ആവശ്യങ്ങളടക്കമുള്ള കാര്യങ്ങളില്‍ ദുരുപയോഗം ചെയ്യുന്നതിതെതിരെയാണ് ശിക്ഷാ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്.
നിയമത്തിലെ 3ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ അനുമതി ഇല്ലാതെ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ചിഹ്നങ്ങളോ സീലുകളോ മറ്റ് ചിത്രങ്ങളോ ഉപയോഗിക്കാന്‍ സാധ്യമല്ല. ഈ നിയമം വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്ക്കും ബാധകമാണ്. നിലവിലുള്ള നിയമം പര്യാപ്തമല്ലെന്ന വിദഗ്ധരുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ദേശീയ ചിഹ്നങ്ങളും ചിത്രങ്ങളും രാജ്യത്തിന്റെ അസ്ഥിത്വം കാത്തുസൂക്ഷിക്കാനുള്ളതു മാത്രമാണ്. അവ ഉപയോഗിക്കാനുള്ള അധികാരം ഭരണകൂടങ്ങള്‍ക്ക് മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നേരത്തേ ഈ നിയമം വ്യപാരവാണിജ്യ കാര്യങ്ങളെ തടയുന്നുവെന്ന പരാതികള്‍ മുമ്പേ വ്യാപാരികള്‍ ഉയര്‍ത്തിയിരുന്നെങ്കിലും അന്ന് സുപ്രീം കോടതി നിയമത്തെ ശരിവെക്കുകയായിരുന്നു.
ഇപ്പോള്‍ പിടിക്കപ്പെടുന്നവര്‍ വെറും 500 രൂപ ഫൈന്‍ അടച്ച് രക്ഷപ്പെടുകയാണ് പതിവ്. നിയമം പൊതുസമൂഹത്തെ തെറ്റില്നിന്നകറ്റാന് തക്കതാവണം. അതിന് ശിക്ഷയുടെ കാഠിന്യം കൂട്ടുകയാണ് മാര്‍ഗ്ഗമെന്നാണ് വിദഗ്ധര്‍ നല്കുന്ന ഉപദേശം. ഈ വിഷയത്തില്‍ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ഡിസംബര്‍ മാസം 20ാം തീയതി വരെ പൊതുജനത്തിന് ഇതിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാം.
















