തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്‌ഐക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെ പോക്‌സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പേരൂര്‍കട പോലീസാണ് കേസെടുത്തത്. എന്നാല്‍ സംഭവത്തെതുടര്‍ന്ന് എസ്‌ഐ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി അന്വേഷണം നടത്തി വരികയാണ്.
















