തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ മര്‍ദ്ദനമേറ്റ കെഎസ്‌യു പ്രവര്‍ത്തകനെ എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകള്‍ പുറത്ത്. എസ്എഫ്ഐ നേതാവ് മഹേഷ് കെഎസ്യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നിരിക്കുന്നത്.
ബുധനാഴ്ച യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വച്ച് കെഎസ്യു യൂണിറ്റ് യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നിതിന്‍ രാജിന് മഹേഷിന്റെ മര്‍ദ്ദനമേറ്റിരുന്നു. ഇതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്. പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടമാണെന്ന് ഇതിനു മുമ്പും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനു മുമ്പ് എസ്എഫ്‌ഐ പ്രവര്‍ത്തകനെ തന്നെ പേനകൊണ്ട് കുത്തുകയും ഇത് വിവാദമാവുകയും ചെയ്തിട്ടാണ് കര്‍ശ്ശന നടപടികളൊന്നും അധികൃതര്‍ കൈക്കൊള്ളാത്തത്.
















