Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈഷ്ണവസമ്പ്രദായങ്ങള്‍

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Nov 29, 2019, 07:38 am IST
in Samskriti

  

സിദ്ധാന്തവൈവിധ്യം (നിംബാര്‍ക്കസമ്പ്രദായം )

നിംബാര്‍ക്കന്റെ ദൈ്വതാദൈ്വതദര്‍ശനത്തിന് ഹംസസമ്പ്രദായം എന്നും പറയുന്നു. ഭാഗവതപുരാണമനുസരിച്ച് ഭഗവാന്‍ ഹംസരൂപിയായി സനകനു നല്‍കിയതാണത്രേ ഈ ധര്‍മോപദേശം. ഇതിനെ സനകന്‍ സനത്കുമാരനും കുമാരന്‍ നാരദനും നല്‍കി. നാരദന്‍ സ്വശിഷ്യനായ നിംബാര്‍ക്കന് ഇതുപകര്‍ന്നു നല്‍കി. വേദാന്തപാരിജാതസൗരഭം, സിദ്ധാന്തരത്‌നം, ദശശ്ലോകീ, വേദാന്തകൗസ്തുഭം, ശ്രീകൃഷ്ണസ്തവം,  വേദാന്തകൗസ്തുഭപ്രഭ, പാഞ്ചജന്യം, തത്വപ്രകാശികാ, സകലാചാര്യമതസംഗ്രഹം മുതലായവയാണ് ഈ സമ്പ്രദായത്തെ വിശദമാക്കുന്ന ഗ്രന്ഥങ്ങള്‍. ജീവാത്മാവ്, പരമാത്മാവ് അഥവാ ഈശ്വരന്‍, പ്രകൃതി എന്ന മൂന്നു തത്ത്വങ്ങളെ ഈ ദര്‍ശനം കല്‍പ്പിക്കുന്നു. ഈ മൂന്നും പരസ്പരഭിന്നങ്ങളാകയാല്‍ അദൈ്വതാവസ്ഥ പറയാന്‍ സാധ്യമല്ല. ദൈ്വതം പറയണം. പക്ഷേ ജീവജഡങ്ങള്‍ പരമാത്മാവില്‍ ഓതപ്രോതമായതിനാല്‍ അദൈ്വതമാണു താനും. അതുകൊണ്ട് ഈ സമ്പ്രദായത്തെ ദൈ്വതാദൈ്വതം എന്നു വിളിക്കുന്നു. ജഗത്ത് പരമാത്മാവിന്റെ പരിണതരൂപമാണ്.

പഞ്ചഭൂതങ്ങളില്‍ നിന്നും ശരീരം ഉണ്ടാകുന്നു. പൃഥ്വിയില്‍ നിന്നും മലമാംസമനസ്സുകളും ജലത്തില്‍ നിന്നും മൂത്രശോണിതങ്ങളും വായുവില്‍ നിന്നും പ്രാണനും തേജസ്സില്‍ നിന്നും മജ്ജാസ്ഥികളും ഉണ്ടാകുന്നു. ജീവനും ജഗത്തും സൂക്ഷ്മരൂപത്തില്‍ അന്തര്യാമിയായ ഭഗവാനില്‍ ലയിച്ചുനിലനില്‍ക്കുന്നു. ബദ്ധന്‍, മുക്തന്‍ എന്നു രണ്ടുതരമാണ് ജീവാത്മാക്കള്‍. കര്‍മം അനാദിയാണ്. കര്‍മഫലം അനുഭവിക്കുന്നവനാണ് ബദ്ധന്‍. ദേവനും മനുഷ്യനും തിര്യക്കുകളുമെല്ലാം ബദ്ധാത്മാക്കളാണ്. വര്‍ണ്ണാശ്രമധര്‍മ്മങള്‍ വിധിയാംവണ്ണം പാലിച്ചു ജീവിച്ചാല്‍ കര്‍മഫലം അനുഭവിച്ചുതീര്‍ക്കാം.കര്‍മഫലം അനുഭവിച്ചുതീര്‍ന്നാല്‍ മുക്തനാകും.

ദക്ഷിണായനത്തില്‍ മരിച്ചാലും അഭിജ്ഞര്‍ക്ക് മുക്തി ലഭിക്കും. ശൂദ്രനു ബ്രഹ്മവിദ്യാധികാരമില്ല. വേദപാഠം ചെയ്യാത്തവനെ ആകാം ശൂദ്രനെന്നു കരുതുന്നത് എന്നു വാസുദേവഭട്ടതിരി പറയുന്നു. മുക്തന്മാര്‍ രണ്ടുതരക്കാരാണ്. ഗരുഡന്‍, അനന്തന്‍, വിഷ്വകസേനന്‍്, ഭഗവാന്റെ ആഭരണങ്ങളും ആയുധങ്ങളും ഓടക്കുഴലും മറ്റും നിത്യമുക്തഗണത്തില്‍ പെടും.

കര്‍മ്മഫലം അനുഭവിച്ചുതീര്‍ത്ത മറ്റെല്ലാവരും രണ്ടാംഗണത്തില്‍ പെടുന്നു. യോഗത്തിലൂടെ ലഭിക്കുന്ന സദ്യോമുക്തിയും അഗ്‌നി, പകല്‍, വെളുത്തപക്ഷം, ഉത്തരായണം എന്നിവയുടെ അധിദേവതകള്‍ വഴി സൂര്യലോകത്തെത്തി ഹിരണ്യഗര്‍ഭനില്‍ ലയിച്ച് പിന്നെ പരമാത്മാവില്‍ ലയിക്കുന്ന ക്രമമുക്തിയും എന്ന ഭാസ്‌കരമതം നിംബാര്‍ക്കനും സ്വീകരിക്കുന്നു. ജഡങ്ങളും രണ്ടു തരം ഉണ്ട് പ്രാകൃതവും അപ്രാകൃതവും. ഭഗവാന്റെ ദേഹം,ആഭരണാദികള്‍, നഗരം, ഉപവനം മുതലായവ ത്രിഗുണാതീതങ്ങളായ ജഡവസ്തുക്കള്‍ കൊണ്ടുനിര്‍മ്മിച്ചവയാണ്. പ്രപഞ്ചവസ്തുക്കളെല്ലാം തന്നെ ത്രിഗുണമയജഡവസ്തുക്കളാണ്. നിത്യവും വിഭുവുമായ കാലം പ്രാകൃതവുമല്ലണ അപ്രാകൃതവുമല്ല. അവിദ്യ, അസ്മിത, രാഗദ്വേഷങ്ങള്‍, അഹന്ത, അഭിനിവേശം തുടങ്ങിയവയില്‍ നിന്നും മുക്തനും സര്‍വജ്ഞനും സൃഷ്ടിസ്ഥിതിലയങ്ങളെ ചെയ്യുന്നവനുമാണ് ഈശ്വരന്‍. വേദവാക്യങ്ങള്‍ കൊണ്ട് അറിയേണ്ടത് ആനന്ദമയനായ ഈ ഈശ്വരനെയാണ്. പരമാത്മാവ്, വൈശ്വാനരന്‍, പുരുഷോത്തമന്‍, ഭഗവാന്‍, ബ്രഹ്മം എന്നിങ്ങനെ ഈശ്വരന് പല പേരുകളുമുണ്ട്. ഭക്താനുഗ്രഹത്തിനായി ഈശ്വരന്‍ പല രൂപങ്ങള്‍ സ്വീകരിക്കുന്നു. അവയില്‍ വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്‌നന്‍, അനിരുദ്ധന്‍ എന്നീ നാലെണ്ണം പ്രധാനപ്പെട്ടവയാണ്. രാധയോടും മറ്റു ഗോപികമാരോടും ഒത്ത് ഭഗവാന്‍ വൈകുണ്ഠത്തിലെ ഗോലോകത്ത് ശ്രീകൃഷ്ണരൂപത്തില്‍ വിഹരിക്കുന്നു.

വാസുദേവഭട്ടതിരിയുടെ അഭിപ്രായപ്രകാരം ഭരാമാനുജനും നിംബാര്‍ക്കനും വൈഷ്ണവാചാര്യന്മാരാണെങ്കിലും ആശയപരമായി അവരിരുവരും ഭിന്നാഭിപ്രായക്കാരാണ്. രാമാനുജന്‍ ലക്ഷ്മീനാരായണനു പ്രാധാന്യം നല്‍കുമ്പോള്‍ രാധാകൃഷ്ണനു പ്രാധാന്യം കല്‍പ്പിക്കുന്നു. രാമാനുജന്‍ ഭക്തിയും പ്രപത്തിയും രണ്ടാണെന്നു കരുതുമ്പോള്‍ നിംബാര്‍ക്കന്‍ ഭക്തിയില്‍ പ്രപത്തിയെ ഉള്‍പ്പെടുത്തി. ചിത്തും അചിത്തും എന്ന രണ്ടിനേയും സ്വീകരിക്കുമ്പോഴും രാമാനുജന്‍ ഈശ്വരാദൈ്വതത്തിനു പ്രാധാന്യം നല്‍കി.  നിംബാര്‍ക്കനാകട്ടെ ഭാസ്‌കരാചാര്യരെപ്പോലെ ഭേദാഭേദവാദത്തെ സ്വീകരിച്ചു. രണ്ടുപേരും ഒരളവു വരെ ശാങ്കരവേദാന്തം സ്വീകരിച്ചെങ്കിലും യുക്തിയേക്കാള്‍ ഭക്തിക്കു മുന്‍തൂക്കം നല്‍കി. പുരാണകഥകളെ അവരിരുവരും കൂടുതലാശ്രയിച്ചു. ഭക്തിക്കു മുന്‍തൂക്കം നല്‍കുമ്പോഴും നിംബാര്‍ക്കന്‍ ശാങ്കരാദൈ്വതത്തെ തള്ളിക്കളഞ്ഞില്ല. സാധാരണരായ അനുയായികള്‍ക്ക് സഗുണനായ ഈശ്വരനെയും വിഭൂതികളേയും പ്രകീര്‍ത്തിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ അവര്‍ ശുഷ്‌കങ്ങളായ വേദാന്തതത്വങ്ങളെ ഉപേക്ഷിക്കും എന്നു പ്രായോഗികമതിയായ നിംബാര്‍ക്കാചാര്യര്‍ കണ്ടുകാണും. 

(തുടരും…)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.