മലപ്പുറം : കോളേജ് അധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ലവ് ജിഹാദെന്ന് ആരോപണം. യുവാവുമായി പ്രണയത്തില്‍ ആയിരിക്കേ ഇവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമം നടത്തിയതായി യുവതി അറിയിച്ചു.Â
ആരോപണ വിദേയനായ തൃശൂര്‍ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസ് മുസ്ലിം സമുദായം തന്നെ അംഗീകരിക്കണമെങ്കില്‍ മത പരിവര്‍ത്തനം നടത്തണമെന്നും അറിയിച്ചിരുന്നു. മതത്തെ കുറിച്ച് പഠിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. അതേസമയം ലവ് ജിഹാദിനായി ഇയാള്‍ മുസ്ലിം സംഘടനയില്‍ നിന്നും പണം കൈപ്പറ്റിയത് സംബന്ധിച്ച് അറിയില്ലെന്നും യുവതി അറിയിച്ചു.
യുവതി കുറ്റിപ്പുറം കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെയാണ് പൊന്നാനി കോളജില്‍ പ്രൊഫസറായിരുന്ന ഹാഫിസുമായി പ്രണയത്തിലാകുന്നത്. ഇയാള്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഒളിക്യാമറ വെച്ച് എടുത്ത യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് പരാതി. വിദേശത്തുള്ള പ്രതിയുടെ ദൃശ്യങ്ങളും സന്ദേശങ്ങളും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ തെളിവുകള്‍ സഹിതമാണ് യുവതി പരാതി നല്‍കിയത്.Â
അതേസമയം ഹാഫിസിനെതിരെ പരാതി നല്‍കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോളേജ് പഠനകാലം മുതല്‍ യുവതിക്ക് ഇയാളുമായി അടുപ്പമുണ്ടായിരുന്നു. മാര്‍ച്ചില്‍ യുവതിയെ വിവാഹം കഴിക്കാമെന്നും ഇയാള്‍ അറിയിച്ചതാണ്. എന്നാല്‍ വിവാഹതീയതിക്ക് മുന്നേ, മുഹമ്മദ് ഹാഫിസ് രഹസ്യമായി അജ്മാനിലേക്ക് കടക്കുകയായിരുന്നു. അവിടെÂ
അജ്മാനിലെ വസ്ത്ര നിര്‍മാണശാലയിലെ അഡ്മിനിസ്ട്രേഷന് ഓഫീസറായി ജോലി ചെയ്യുകയാണ് മുഹമ്മദ് ഹാഫിസ് ഇപ്പോള്‍. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ തനിക്ക് സ്വന്തം വീട്ടിലേക്കുപോലും പോകാനാകാത്ത അവസ്ഥയാണ്. കബളിപ്പിച്ച് പോയതായി ആദ്യം നല്കിയ പരാതിയില്‍ പോലീസ് കാര്യമായ അന്വേ,ണം നടത്താതിരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്നും യുവതി കുറ്റപ്പെടുത്തി.Â
അതിനിടെ പ്രതിയെ കേരളത്തില്‍ എത്തിക്കുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ നിലവിലെ തീരുമാനം. കേസന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഡിവൈഎസ്പി പി.പി. ഷംസിനാണ് അന്വേഷണ ചുമതല. പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കാനാകുമെന്ന് വിചാരിക്കുന്നതായി മലപ്പുറം എസ്പി യു. അബ്ദുള്‍ കരീം പറഞ്ഞു.
ÂÂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: