Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നികുതി വെട്ടിപ്പ്: വിദ്യാര്‍ത്ഥികളുമായി ടൂറിനെത്തിയ ‘കൊമ്പന’ടക്കം രണ്ട് ടൂറിസ്റ്റ് ബസുകള്‍ പിടിയില്‍; ലക്ഷം രൂപ പിഴയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 07:18 pm IST
in Kerala

മൂന്നാര്‍: നികുതി വെട്ടിപ്പ് നടത്തിയതിന് സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫാന്‍സുള്ള കൊമ്പന്‍ ഹോളിഡെയ്സ് അടക്കം രണ്ട് ബസിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. രണ്ട് ദിവസമായി നടത്തിയ പരിശോധനക്കിടെ ഇത്തരത്തില്‍ രണ്ട് ബസുകളാണ് ദേവികുളം സബ് ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചൊവ്വാഴ്ചയാണ് പത്തനംതിട്ടയില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി മൂന്നാറിനെത്തിയ കൊമ്പന്‍ എന്ന ബസ് പിടികൂടിയത്. വലിയ നിയമ ലംഘനം കണ്ടെത്തിയതോടെ വാഹനത്തിന്റെ ആര്‍സി ബുക്കും പെര്‍മിറ്റും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഓര്‍ഡിനറി സര്‍വ്വീസിന് ടാക്സ് അടച്ച ശേഷം പുഷ്ബാക്ക് സീറ്റ് (ലക്ഷ്വറി ക്ലാസ്) കയറ്റി മാസങ്ങളായി ബസ് ഓടിക്കുകയായിരുന്നു. പരിശോധന സമയത്ത് സാധാരണ സീറ്റ് വെച്ച ശേഷം പിന്നീട് സീറ്റ് മാറ്റി സര്‍വ്വീസ് നടത്തുകയാണ് പതിവെന്നും കണ്ടെത്തി.

ഇത്തരത്തില്‍ മാത്രം 60000 രൂപയുടെ റവന്യൂ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ട്. വലിയ ശബ്ദമുള്ള സ്പീക്കര്‍ സിസ്റ്റം, മുന്നിലും ഉള്ളിലും ശക്തി കൂടിയ ലേസര്‍ ലൈറ്റുകള്‍, ആറ് പൈപ്പിന്റെ എയര്‍ ഹോണ്‍ തുടങ്ങിയ ഘടിപ്പിച്ച് മറ്റ് യാത്രക്കാര്‍ക്ക്് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ബസ് നിരത്തിലോടിയിരുന്നത്. നിയമ പ്രകാരമല്ലാതെ സീറ്റ് മാറ്റിയതിന് 5000 രൂപ അധിക പിഴയടക്കം ഏതാണ്ട് 90,000 രൂപയാണ് ബസിന് പിഴ ചുമത്തിയിരിക്കുന്നത്. പിഴ അടച്ച ശേഷം വാഹനം മേല്‍പ്പറഞ്ഞവയെല്ലാം മാറ്റി പഴയപടിയാക്കി കൊണ്ടുവന്ന് കാണിക്കാനാണ് സബ് ആര്‍ടിഒ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ശേഷമാകും ഇനി വാഹനം നിരത്തിലോടിക്കാനാവുക.

സമാനമായി തന്നെ കണ്ണൂരില്‍ നിന്ന് ഇടുക്കിയ്‌ക്ക് വിനോദ സഞ്ചാരത്തിന് വന്ന ഏയ്ഞ്ചല്‍ എന്ന ബസും ഇന്നലെ മോട്ടാര്‍ വാഹന വകുപ്പ് പിടികൂടി. മൂന്ന് മാസത്തെ നികുതി അടച്ച് നിരത്തിലിറക്കിയ ബസ് കഴിഞ്ഞ മൂന്ന് മാസത്തെ നികുതി അടച്ചിരുന്നില്ല. ഇതിന്റെ പിഴയടക്കം 35,000 രൂപ ഈടാക്കിയ ശേഷമാണ് ബസ് വിട്ടയച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടൂറിസ്റ്റ് ബസുകളില്‍ വലിയ തോതിലുള്ള നിയമ ലംഘനങ്ങള്‍ നടക്കുന്നതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേവികുളം സബ് ആര്‍ടിഒ വി.ജെ. വിജി, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ്. മുജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.