കാലിഫോര്‍ണിയ: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്ട്സ്ആപ്പ്. ‘ഡിലീറ്റ് മെസേജ്’ എന്ന ഫീച്ചറാണ് ജനപ്രിയ ആപ്ലിക്കേഷിലെ അടുത്ത അപ്ഡേറ്റോടുകൂടി എത്താന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഡിലീറ്റ് മെസേജ്’ എന്ന ഫീച്ചര്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചറില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ സൗകര്യം പ്രൈവറ്റ് ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും ലഭ്യമാകും.
പുതിയ ഫീച്ചറില്‍ സന്ദേശം എത്രനേരം സൂക്ഷിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയും. ഓപ്ഷനുകളില്‍ ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെ ക്രമപെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, നമ്മള് ഒരു മണിക്കൂര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഒരു മണിക്കൂറിന് ശേഷം സന്ദേശം തനിയെ ഡിലീറ്റ് ചെയ്യപെടും. എന്നാല്‍ ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം മെച്ചപെടുത്തുന്നതിനാല് ഇതുവരെ ഉപയോക്താക്കള്‍ക്ക് ലഭ്യമായിട്ടില്ല. വാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.19.348 ലാണ് ഈ ഫീച്ചര്‍ നിലവിലുള്ളത്. ‘ഡിലീറ്റ് മെസേജ്’ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഡാര്‍ക്ക് മോഡിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ‘ഡാര്‍ക്ക് മോഡ്’ അപ്ഡേറ്റ് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. 150കോടിയിലധികം സജീവ ഉപയോക്താക്കളുള്ള ഓണ്‍ലൈന്‍ മെസേജിങ് വാട്ട്സ്ആപ്പ് ഡാര്‍ക്ക് മോഡ് നടപ്പിലാക്കുന്നതില്‍ മറ്റ് അപ്ലിക്കേഷനുകളെ പിന്നിലാണ്. മറ്റെല്ലാ ആപ്ലിക്കേഷനുകളും ഡാര്‍ക്ക് മോഡ് വേഗത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ വാട്ട്സ്ആപ്പ് ഇപ്പോഴും അതിന്റെ വൈറ്റ് ഇന്റര്‍ഫേസില്‍ തന്നെ നില്‍ക്കുകയാണ്. ഈ റിപ്പോര്‍ട്ടുകളോട് വാട്ട്സ്ആപ്പ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തു വരുന്ന അപ്ഡേറ്റിനായുള്ള പണിപ്പുരയിലാണ് കമ്പനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: