ഹിരോഷിമ: ലോകം ഇനിയൊരിക്കലും ആണവായുധം ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിരോഷിമ അണുബോംബ് ദുരന്ത സ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ദുരന്തസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കാനായതില്‍ അഭിമാനമുണ്ട്. ഈ സ്മാരകം ആണവ യുദ്ധത്തിന്റെ ഭയാനകതയിലേക്ക് ജനങ്ങളുടെ കണ്ണ് തുറപ്പിക്കും.
ഇനിയൊരിക്കലും ആണവായുധം ഉപയോഗിക്കപ്പെടരുത്. ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കിലേക്കും മ്യൂസിയത്തിലേക്കും അറ്റോമിക് ബോംബ് ഡോമിലേക്കുമുള്ള സന്ദര്‍ശനം വികാരപരമായ അനുഭവമായിരുന്നുവെന്നും പിണറായി പറഞ്ഞു. ജപ്പാനും ഹിരോഷിമയും സന്ദര്‍ശിക്കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി.
















