തിരുവനന്തപുരം : വനിതാ മജിസ്‌ട്രേറ്റിനെ ചേംബറില്‍ പൂട്ടിയിട്ട് റിമാന്‍ഡ് പ്രതിയെ അഭിഭാഷകര്‍ മോചിപ്പിക്കാന്‍ ശ്രമം. വഞ്ചിയൂര്‍ സിജെഎം കോടതി മജിസ്‌ട്രേറ്റ് ദീപ മോഹനെയാണ് അഭിഭാഷകര്‍ പൂട്ടിയിട്ട് പ്രതിഷേധം നടത്തിയത്.
വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെതിരെ ആയിരുന്നു പ്രതിഷേധം. പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെ ജാമ്യം കോടതി നിഷേധിച്ചതോടെ അഭിഭാഷകര്‍ പ്രകോപിതരായി മജിസ്‌ട്രേറ്റിനെ പൂട്ടിയിടുകയായിരുന്നു. പ്രതിയെ മോചിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതായും ആരോപണമുണ്ട്. മജിസ്‌ട്രേറ്റ് കോടതി ബഹിഷ്‌കരിക്കാനാണ് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
















