Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂതനമാര്‍ നമ്മുടെ ക്ഷമയുടെ ആഴമളക്കും; പ്രകോപനമാണ് ലക്ഷ്യം; സ്ത്രീ വിരുദ്ധ മനോഭാവം ഉണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ വീഴരുതെന്ന് ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2019, 01:48 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്താനുള്ള ശ്രമവുമായി എത്തുന്ന പൂതനമാര്‍ നമ്മുടെ ക്ഷമയുടെ ആഴമളക്കുമെന്നും അവരുടെ പ്രകോപനത്തില്‍ വീണുപോകരുതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.

ശബരിമല ആചാര ലംഘന ശ്രമങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ്. അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം അത്തരം നീക്കങ്ങള്‍ സഹിക്കാന്‍ പറ്റാത്തതും ക്ഷമയുടെ നെല്ലിപ്പടി തകര്‍ക്കുന്നതുമാണ്. 

പിണറായിയുടെ പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ വര്‍ഷം വിജയദശമി നാളില്‍ ഹെല്‍മറ്റും ജാക്കറ്റുമിട്ട് രഹ്നാ ഫാത്തിമ മലചവിട്ടുമ്പോള്‍ നിസ്സഹായതയുടെ കൊടിമുടിയില്‍ എന്തും ചെയ്യാവുന്ന അവസ്ഥയിലായിരുന്നു അയ്യപ്പ ഭക്തരുടെ മനസ്സ്. പല കോണുകളില്‍ നിന്നും സര്‍ക്കാര്‍ ഒത്താശയോടെ നടന്ന ആ ശ്രമത്തിനെതിരെ വിമര്‍ശനങ്ങളുര്‍ന്നു. പലരും ആ ചെയ്തിയില്‍ ദു:ഖം അറിയിച്ചു. അതേ അവസ്ഥ ഇന്നലെ വീണ്ടും ഉണ്ടായി. എന്നാല്‍ അതിലൊന്നും അയ്യപ്പ ഭക്തര്‍ പതറി പോകരുതെന്ന് ടീച്ചര്‍ വ്യക്തമാക്കി. 

ശബരിമല ആചാരം നിലനിര്‍ത്തുക എന്നത് മാത്രമാണ് നമ്മുടെ ആവശ്യം. ആരുടേയോ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ആചാര ലംഘകരെ ശിക്ഷിക്കുക എന്നത് നമ്മുടെ മാര്‍ഗ്ഗമല്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അത്തരം ചെയ്തികള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യും, ശശികല ടീച്ചര്‍ പറഞ്ഞു.

ആചാരലംഘനത്തിനെത്തുന്നവരുടെ വരവും പെരുമാറ്റവും കെണിയാണ്. പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. അക്രമിപ്പിച്ചേ അടങ്ങു എന്ന വാശിയാണ്. അതിലൂടെ സ്ത്രീ വിവേചനവും സ്ത്രീ വിരുദ്ധ മനോഭാവവും ഉണ്ടെന്നു വരുത്തി തീര്‍ക്കണം. കോടതിയെ തെറ്റിദ്ധരിപ്പിക്കണം. നമ്മുടെ നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും മുതലെടുക്കുകയാണവര്‍. അതില്‍ വീണു പോകരുത്. സ്ത്രീകള്‍ക്കെതിരെ അക്രമം നടന്നാല്‍ കോടതി നമുക്കെതിരാകുമെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല ആചാര ലംഘന ശ്രമങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുടെ ആസൂത്രണമുണ്ട് എന്ന് എല്ലാവര്‍ക്കു മറിയാം. അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം അത്തരം നീക്കങ്ങള്‍ സഹിക്കാന്‍ പറ്റാത്തതും ക്ഷമയുടെ നെല്ലിപ്പടി തകര്‍ക്കുന്നതുമാണ്. ഓരോ നീക്കവും നമ്മുടെ കണ്ണു നിറയ്‌കും ഉള്ളു വിറയ്‌ക്കും. കഴിഞ്ഞ വര്‍ഷം വിജയദശമി നാളില്‍ ഹെല്‍മറ്റും ജാക്കറ്റുമിട്ട് രഹ്നാ ഫാത്തിമ മലചവിട്ടുമ്പോള്‍ നിസ്സഹായതയുടെ കൊടിമുടിയില്‍ മനസ്സ് എന്തും ചെയ്യാവുന്ന അവസ്ഥയിലായിരുന്നു. ആത്മഹത്യയും കൊലപാതകവുമടക്കം എന്തും മനസ്സില്‍ തോന്നിപ്പോകുന്ന സമയം. 

‘ടീച്ചറെ അവളെ കൊല്ലാനാളില്ലേ? ഞാനവളെ ക്കൊല്ലും’

അവിടെയുള്ള അയ്യപ്പന്മാരുടെ കൈയ്യില്‍ നൈയ്‌ത്തേങ്ങയില്ലേ ?’

അവളെ പിടിച്ച് ആ കൊക്കയിലേക്കെറിയരുതോ?’ തുടങ്ങി കണ്ണീര്‍ പ്രളയവുമായി വന്ന ഫോണ്‍കോളുകള്‍ വീണ്ടും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചു.. പിന്നീടങ്ങോട്ട് ദിവസവും ഒരോ പൂതനമാര്‍ നമ്മുടെ ക്ഷമയുടെ ആഴമളന്നു.

ഇന്നലെ തൃപ്തി സംഘത്തിന്റെ ഇളകിയാട്ടം വീണ്ടും നമ്മുടെ ക്കൈ സമനില തെറ്റിച്ചു. പലരും പഴി പറഞ്ഞു. വന്ന പൂതന മാര്‍ക്ക് മേലു നോവാത്തതു കൊണ്ടാണ് വീണ്ടും വീണ്ടും വരുന്നതെന്ന് പലരും കുറ്റപ്പെടുത്തി. സംഘത്തിന് പഴയ വീര്യം നഷ്ടപ്പെട്ടുവോ? എന്ന് പലരും വേദനിച്ചു. ഇനിയും നാമം ചൊല്ലാനില്ലെന്ന് പലരും കലഹിച്ചു. ആ പ്രതികരണങ്ങളൊക്കെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. അവരുടെ വികാരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്യല്ലോ! കാരണം അത്രയും വേദന ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. എണ്‍പതു വയസ്സ് പിന്നിട്ട ഒരു മുത്തശ്ശി എന്നോടു പറഞ്ഞത് എങ്ങനെ ഒരാളെ കൊല്ലുമെന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ ഞാന്‍ കൊല്ലുമവരെ എന്നായിരുന്നു.( ജീവിതത്തില്‍ ഇന്നുവരെ ഒരു ഉറുമ്പിനേപ്പോലും നോവിക്കാത്ത കക്ഷിയാണ് എന്നതാണ് ഏറെ രസകരം). കൊല്ലുന്നവര്‍ക്ക് അവരുടെ കുടുംബത്തിന് എന്തു വേണമെങ്കില്‍ ചെയ്യാന്‍ തയ്യാറായിവരുന്ന കക്ഷികളും കൂട്ടത്തില്‍ തല പൊക്കിയിരുന്നു’.

പക്ഷേ

നമുക്ക് വേണ്ടത്

ശബരിമല ആചാരം നിലനിര്‍ത്തുക എന്നതാണ്. ആരുടേയോ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ആചാര ലംഘകരെ നോവിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുക എന്നത് നമ്മുടെ മാര്‍ഗ്ഗമല്ല ലക്ഷ്യവുമല്ല. എന്നു മാത്രമല്ല അത്തരം ഏതു നീക്കവും ലക്ഷ്യത്തിന് വിഘാതമുണ്ടാക്കും. വിഷയം കോടതിയിലാണ്. ഏഴംഗ ബെഞ്ചിന് വിട്ട പൊതു വിഷയങ്ങളുടെ തീരുമാനത്തിനുശേഷം മാത്രമേ ഈ വിഷയത്തിലുളള്ള പുന:പരിശോധനാ ഹരജികളും റിട്ടുകളും പരിഗണിക്കുകയുള്ളു. അതിനിടക്ക് ഭക്തരുടെ വികാരം നല്ലരൂപത്തില്‍ കോടതി മനസ്സിലാക്കുന്നത് ഗുണം ചെയ്യും മറിച്ച് സ്ത്രീകളുടെ മേലുള്ള കടന്നുകയറ്റത്തിലേക്ക് അത് നീങ്ങുന്നത് ഗുണം ചെയ്യില്ല എന്നു മാത്രമല്ല ദോഷം ഏറെ ഉണ്ടാക്കുകയും ചെയ്യും.(പക്ഷേ മുക്രയിട്ടു വരുന്ന കാളക്കൂറ്റന്മാരെ പോലുള്ള ആ താടകകളുടെ വരവും പെരുമാറ്റവും കണ്ടാല്‍ ന്റെ ശിവനേ ….) അവരുടെ വരവും പെരുമാറ്റവും കെണിയാണ്. പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം അക്രമിപ്പിച്ചേ അടങ്ങു എന്ന വാശിയാണ്. അതിലൂടെ സ്ത്രീ വിവേചനവും സ്ത്രീ വിരുദ്ധ മനോഭാവവും ഉണ്ടെന്നു വരുത്തി തീര്‍ക്കണം. കോടതിയെ തെറ്റിദ്ധരിപ്പിക്കണം. – നമ്മുടെ നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും മുതലെടുക്കുകയാണവര്‍. 

ഇതില്‍ നാം വീഴരുത്. വീഴ്‌ത്താനുള്ള എല്ലാ ശ്രമവും ഉണ്ടാകും.

വീണാല്‍ ആ തിരുനട കാക്കാന്‍ നമുക്കാകില്ല. ശാശ്വത പരിഹാരം കോടതിയിലോ അവിടം വിട്ടാല്‍ കേന്ദ്ര ഭരണകൂടത്തിലോ മാത്രമാണ്. സ്ത്രീകള്‍ക്കെതിരെ അക്രമം നടന്നാല്‍ കോടതി നമുക്കെതിരാകും : ഭരണകൂടത്തിനും ആഗ്രഹമുണ്ടായാല്‍ പോലും നമ്മുടെ രക്ഷക്കെത്താന്‍ കഴിയാത്ത സാഹചര്യമൊരുങ്ങും. അതുണ്ടാകരുത് ക്ഷമിക്കാന്‍ കഴിയുന്നതല്ല നടക്കുന്നതെന്നറിയാം പക്ഷേ ക്ഷമിക്കണം. ക്ഷമ ആട്ടിന്‍ സൂപ്പിനേക്കാള്‍ ആരോഗ്യകരമെന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. ജനവികാരം ബന്ധപ്പെട്ടവര്‍ അറിയണം അവരെ അറിയിക്കണം അതിന്റെ ഗുണമാണ് ഇപ്രാവശ്യത്തെ സര്‍ക്കാര്‍ നിലപാട്. ആചാര സംരക്ഷകരാണെന്ന് വരുത്തി തീര്‍ക്കേണ്ട ഗതികേടിലേക്ക് പിണറായി സഖാവിനെ വരെ നാം എത്തിച്ചില്ലേ. ആ വികാരം ജനകീയ രീതിയില്‍ പ്രകടിപ്പിക്കാം.

ഭക്തി ശക്തിയാക്കി മാറ്റാം.

So please, please……. അക്രമം ഉപേക്ഷിക്കണം. താടകമാരെ രക്ഷിക്കാനല്ല ശിക്ഷിക്കാന്‍ … നമുക്ക് ജയിക്കാന്‍ ….. വരും തലമുറകള്‍ക്ക് ആചാരം നിലനിര്‍ത്താന്‍ …..!

സ്വാമിയേ ശരണമയ്യപ്പ

നാളെ മറ്റെല്ലാ വഴിയും അടഞ്ഞാല്‍

നിവര്‍ത്തികെട്ടാല്‍

നിയമം കയ്യിലെടുക്കാന്‍

നിങ്ങളോടൊപ്പം

നിങ്ങളനുവദിച്ചാല്‍ 

നിങ്ങള്‍ക്കു മുന്നില്‍

നിശ്ചയം ഈ ഞാനുമുണ്ടാകും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.