ന്യൂദല്‍ഹി: മുംബൈ ആക്രമണത്തില്‍ തങ്ങളുടെ പൗരന്മാരെ വധിച്ച ലഷ്‌ക്കര്‍ ഭീകരന്മാര്‍ക്കെതിരെ സംയുക്ത നടപടിക്കായി ഇന്ത്യയ്‌ക്കൊപ്പം സഹകരിക്കുമെന്ന് അമേരിക്ക-ഫ്രാന്‍സ്- ഇസ്രായേല്‍-ബ്രിട്ടണ്‍. സൈനിക ശക്തികളായ മൂന്ന് രാജ്യങ്ങളുടേയും ഒന്നിച്ചുള്ള തീരുമാനമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഭീകരതക്കെതിരായ നിര്‍ണ്ണായക തീരുമാനം പാകിസ്ഥാനെതിരെ എടുക്കാന്‍ നീക്കമുള്ളതായി സൂചിപ്പിച്ചത്. മുംബൈ ആക്രമണത്തില്‍ ഇന്ത്യയുടെ നിരന്തരമായ ആവശ്യങ്ങളെ മന:പൂര്‍വ്വം വൈകിക്കുകയാണ് പാകിസ്ഥാനെന്ന് കുറ്റപ്പെടുത്തിയ വിദേശകാര്യമന്ത്രി അമേരിക്കയും ഫ്രാന്‍സും ഇസ്രായേലും ബ്രിട്ടണും പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയെന്നും വ്യക്തമാക്കി.
ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധി ഗിലാഡ് കോഹനും പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ക്ക് ഇന്ത്യക്കും മറ്റ് രാജ്യങ്ങള്‍ക്കുമൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പതിനൊന്ന് വര്‍ഷം മുന്‍പാണ് മുംബൈ നഗരത്തെ ഭീതിയിലാഴ്‌ത്തിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 26 വിദേശപൗരന്മാരും ഉള്‍പ്പെട്ടിരുന്നു. ഇസ്രായേലി പൗരന്മാരായ ജൂതവംശജരെ തിരഞ്ഞുപിടിച്ച് പാകിസ്ഥാന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇസ്രായേലിന്റെ വാദം. ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളെപ്പോലും ഇതുവരെ പാകിസ്ഥാന് ശിക്ഷിച്ചിട്ടില്ല.
തങ്ങളുടെ പൗരന്മാരെ ദാരുണമായിട്ടാണ് വധിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുന്ന നടപടിയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ശക്തമായ നടപടി എടുത്ത് കുറ്റവാളികളെ ഉടന്‍ ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വാഷിംഗ്ടണില്‍ അറിയിച്ചു. നടപടികള്‍ ഉടനെടുക്കുമെന്ന വസ്തുത ഏഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന ആലീസ് വെല്‍സും വ്യക്തമാക്കികഴിഞ്ഞു.
















